വിഷ്ണു ഉണ്ണികൃഷ്ണന്റെ ചെണ്ട കൊട്ടി അന്ന രാജൻ!!വീഡിയോ വൈറൽ

0
3

നടൻ എന്ന നിലയിലും തിരക്കഥാകൃത് എന്ന നിലയിലും ഏറെ ശ്രദ്ധേയനായ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ബാലതാരമായി ആണ് വിഷ്ണു ഉണ്ണികൃഷ്ണൻ സിനിമ ലോകത്തു എത്തുന്നത്. നിരവധി സ്റ്റേജ് /സ്കിറ്റ് ഷോകളുടെ രചയിതാവായും വിഷ്ണു ഉണ്ണികൃഷ്ണൻ ശ്രദ്ധ നേടി. അമർ അക്ബർ ആന്റണി എന്ന സിനിമക്ക് തിരക്കഥ ഒരുക്കിയതോടെ വിഷ്ണുവിന്റെ കരിയർ മറ്റൊരു തലത്തിൽ എത്തി. തുടർന്നു നാദിർഷ ചിത്രം കട്ടപ്പനയിലെ ഹൃതിക് റോഷനിൽ വിഷ്ണു നായകനുമായി

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനന്മാരായ യുവതാരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. നിരവധി ചിത്രങ്ങൾ താരത്തിന്റേതായി അണിയറയിൽ പുറത്ത് വരാനുണ്ട്. വിഷ്ണു നായകനാകുന്ന പുതിയ ചിത്രമാണ് രണ്ട്. സുജിത് ലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്ന രാജനാണ് ചിത്രതിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്റെ ചെണ്ടയിൽ അന്ന രാജൻ കൊട്ടുന്ന വീഡിയോ ആണത്, ഒപ്പം മറ്റു ചെണ്ട വാദ്യക്കാരും ഉണ്ട്. വാവ എന്ന ഒരു ഓട്ടോ ഡ്രൈവർ കഥാപാത്രത്തെ ആണ് വിഷ്ണു ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്നത്. ബിനുലാൽ ഉണ്ണിയാണ് തിരക്കഥ ഒരുക്കുന്നത്. അനീഷ് ലാലാണ് ഛായാഗ്രാഹകൻ

View this post on Instagram

A post shared by Randu (@randumovie)