ലോക്ക് ഡൌൺ കാലത്തെ ക്രിക്കറ്റ്‌ ബൗൾ ചലഞ്ചുമായി അന്ന രാജൻഅങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് വന്ന ഒരാളാണ് അന്ന രേഷ്മ രാജൻ. ആദ്യ ചിത്രത്തിലെ ലിച്ചിയുടെ പേരിലാണ് അന്ന രാജൻ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ഒരു നേഴ്സ് ആയിരുന്ന അന്ന അപ്രതീക്ഷിതമായി ആണ് സിനിമ ലോകത്തേക്ക് എത്തുന്നത്. ഒരു ആശുപത്രിയുടെ പരസ്യ ബോർഡിൽ അന്നയുടെ മുഖം കണ്ട ലിജോയും വിജയ് ബാബുവും ലിച്ചിയായി അന്നയെ തിരഞ്ഞെടുക്കുകയായിരുന്നു. ആലുവ സ്വദേശിയായ അന്ന രാജന്‍ ഒരുപിടി നല്ല സിനിമകളുടെ ഭാഗമായ ഒരാളാണ് അന്ന രാജൻ.


ലോക്ക് ഡൌൺ ആയതോടെ വീട്ടിൽ തന്നെയാണ് അന്ന രാജനും ഉള്ളത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ അന്ന തന്റെ ഇൻസ്റ്റ പ്രൊഫൈലിലൂടെ അവധി സമയത്തെ വിശേഷങ്ങളും വിഡിയോകളും എല്ലാം പങ്കു വയ്ക്കാറുണ്ട്.വീട്ടിലുണ്ടാക്കിയ ഭക്ഷണം സാധനങ്ങളുടെ വിഡിയോകളും ഫോട്ടോകളും ഒക്കെ താരം ഷെയർ ചെയ്തിരുന്നു വീട്ടിലിരുന്നുള്ള വിരസത മാറ്റാന്‍ ഒരു വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ ലിച്ചി.

ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങും സച്ചിൻ ടെണ്ടുൽക്കറും തുടങ്ങി വച്ച ബോൾ ആൻഡ് ബാറ്റ് ചലഞ്ച് ആണ് ലിച്ചി ഏറ്റെടുത്തത്. പന്ത് നിലത്ത് വീഴാതെ കൂടുതല്‍ സമയം ബാറ്റുകൊണ്ട് തട്ടുന്ന ചലഞ്ച് ആണിത്. ഇതിന്റെ വീഡിയോ വൈറലാണ്.

Comments are closed.