ഗ്ലാമർ ലുക്കിൽ അന്ന ബെൻ, ചിത്രങ്ങൾ വൈറൽകുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ താരമാണ് അന്ന ബെൻ. ഓഡിഷനിലൂടെ ആണ് അന്ന സിനിമ ലോകത്തു എത്തിയത്. പ്രശസ്ത തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്‌സിലെ ബേബിമോൾ എന്ന കഥാപാത്രം അന്നയ്ക്ക് ഏറെ സ്വീകാര്യത നേടികൊടുത്തിരുന്നു. അന്നയുടെ അഭിനയ മികവിനെ നിരൂപകർ അടക്കം വാനോളം പ്രശംസിച്ചു. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം അന്ന മലയാളത്തിലെ മുൻനിര നായികമാരുടെ നിരയിലേക്ക് ഉയർന്നു.

പിന്നീട് അന്ന മലയാള സിനിമയിൽ എത്തിയതും രണ്ടു അതി ശക്തമായ പ്രകടനങ്ങളുമായി ആണ്. ഹെലൻ എന്ന ചിത്രം നിർമ്മിച്ചത് വിനീത് ശ്രീനിവാസനാണ്. ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം മികച്ച വിജയവും പ്രശംസയും നേടി. മൂന്നാം ചിത്രമായ കപ്പേളയിലെ അന്നയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടി. തീയേറ്ററുകളിൽ റീലീസ് ചെയ്‌തെങ്കിലും കോവിഡ് പ്രതിസന്ധി കാരണം ചിത്രത്തിന് മുന്നോട്ട് പോകാനായില്ലെങ്കിലും ഓൺലൈൻ റീലീസോടെ ചിത്രത്തിന്റെയും അന്നയുടെ പ്രകടനത്തിനെയും ആരാധകർ ഏറ്റെടുത്തു.

സോഷ്യൽ മീഡിയയിലും സജീവമാണ് അന്ന ബെൻ. താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു ഫോട്ടോഷൂട് ചിത്രങ്ങൾ വൈറലാണ്. ഒരു ബോൾഡ് ഫോട്ടോഷൂട്ടാണത്. നേരത്തെ നടി അനശ്വര രാജനെതിരെ വസ്ത്രത്തിന്റെ പേരിൽ ഉയർന്ന അധിക്ഷേപങ്ങൾക്ക് എതിരെ രംഗത്ത് വന്ന നായികമാരിൽ അന്ന ബെന്നും ഉണ്ടായിരുന്നു. തന്റെ കാലുകൾ കാണുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്താണ് അന്ന പ്രതിഷേധിച്ചത്.

Comments are closed.