ഏഴാം പിറന്നാൾ കേക്ക് മുറിക്കുമ്പോൾ അന്നയ്ക്ക് കിട്ടിയ വിലമതിക്കാനാകാത്ത സമ്മാനംകുമ്പളങ്ങി നൈറ്സ് എന്ന നിരൂപക പ്രശംസയും പ്രദർശനം വിജയവും നേടിയ സിനിമയിലുടെ അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന ബെൻ. പ്രശസ്ത തിരക്കഥാകൃത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. കല്യാണരാമൻ, തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ വൻ വിജയങ്ങളായ സിനിമകൾക്ക് പേന ചലിപ്പിച്ചത് ബെന്നി പി നായരമ്പലമാണ്. ഓഡിഷനിലൂടെ ആണ് അന്ന സിനിമ ലോകത്തു എത്തുന്നത്. ബെന്നി പി നായരമ്പലത്തിന്റെ മകളാണ് എന്ന് സിനിമയുടെ അണിയറക്കാരോട് ഓഡിഷനിൽ തിരഞ്ഞെടുക്കുന്നവരെയും പറഞ്ഞിട്ടില്ലായിരുന്നു.

ആദ്യ ചിത്രമായ കുമ്പളങ്ങിക്ക് ശേഷവും ശക്തമായ സിനിമകളും കഥാപാത്രങ്ങളുമാണ് അന്നയ്ക്ക് ലഭിച്ചത്. ഹെലൻ എന്ന രണ്ടാം ചിത്രവും, കപ്പേള എന്ന മൂന്നാം സിനിമയും നടി എന്ന നിലയിൽ അന്നയ്ക്ക് മൈലേജ് നൽകിയിരുന്നു. രഞ്ജൻ പ്രമോദിന്റെ ചിത്രത്തിലും അർജുൻ അശോകൻ നായകനാകുന്ന പുതിയ സിനിമയിലുമാണ് അന്ന ഇനി അഭിനയിക്കേണ്ടിയിരുന്നത്. ഒരു സഹോദരിയാണ് അന്നയ്ക്ക് ഉള്ളത്. സൂസന്ന എന്നാണ് പേരുടെ. ഇവരുടെ വിശേഷങ്ങൾ അടുത്തിടെ വനിതക്ക് നൽകിയ ഒരു അഭിമുഖത്തിൽ പങ്കു വച്ചിരുന്നു.

തന്റെ ഏഴാം പിറന്നാൾ കേക്ക് കട്ട് ചെയുമ്പോൾ കിട്ടിയ മനോഹര സമ്മാനമാണ് സൂസന്ന എന്നാണ് അന്ന പറയുന്നത്. ഇരുവരുടെയും ബർത്തഡേ ഒരു ദിവസ്സമാണ്‌. ഓഗസ്റ്റ് 8.അമ്മയെ ആശുപത്രിയിൽ കൊണ്ട് പോകുമ്പോൾ ഞാൻ പപ്പയുടെ ചേച്ചിയുടെ അടുത്താണ്. അന്നേ ദിവസം ഉച്ചക്ക് രണ്ടരക്ക് ആണ് ഞാൻ കേക്ക് മുറിക്കുന്നത്. അപ്പോഴാണ് സൂസൻ ഉണ്ടാകുന്നത്. എല്ലാവരും വിചാരികുന്നത് ഞങ്ങൾ തമ്മിൽ ഒന്നോ രണ്ടോ വയസ്സിന്റെ വ്യതാസമേ ഉണ്ടാകു. അതിനു കാരണം അവളുടെ പൊക്കമാണ്.

Comments are closed.