എന്നാണ് അമ്മാ ഇനി കോടതിയിൽ പോകേണ്ടത് എന്ന് സാധാരണ മട്ടിലാണ് മോൾ ചോദിക്കാറുണ്ട്.വിവാഹ മോചനത്തെ പറ്റി അഞ്ജലി നായർ

0
2656

ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കയറികൂടിയ ഒരു നടിയാണ് അഞ്ജലി നായർ. അടുത്തിടെ ദൃശ്യം 2 എന്ന സിനിമയിൽ എത്തിയതോടെ അഞ്ജലിയെ ഒരുപാട് പേര് ശ്രദ്ധിച്ചു. പിന്നാലെ അഞ്ജലിയുടെ വിവാഹമോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ വന്നു നിറഞ്ഞു

സംവിധായകനായ അനീഷ് ഉപാസനയാണ് അഞ്ജലിയെ വിവാഹം ചെയ്തത്. 2011ലായിരുന്നു ഇവരുടെ വിവാഹം. ഒരു മകളുണ്ട്. വര്ഷങ്ങളായി ഇവർ വേർപിരിഞ്ഞാണ് ജീവിക്കുന്നത്.2012 ഏപ്രില്‍ മുതല്‍ തങ്ങള്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയതാണ്. വിവാഹമോചനം കിട്ടുമ്പോള്‍ കിട്ടിയാല്‍ മതി. അത്യാവശ്യം ഒന്നുമില്ലല്ലോ എന്ന മട്ടിലാണ് ഞങ്ങളെന്നു അഞ്ജലി നായർ പറയുന്നു. കേരളകൗമദിക്ക് നൽകിയ അഭിമുഖത്തിൽ അഞ്ജലി പറയുന്നതിങ്ങനെ

“ആവണി മോള്‍ എന്റെ കൂടെയാണ്. ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ തിരക്കില്ലെങ്കില്‍ അനീഷ് വന്ന് കാണും. അവര്‍ ഏതെങ്കിലും മാളില്‍ കറങ്ങാന്‍ പോകും. അവള്‍ക്ക് കഴിക്കാന്‍ പുള്ളി എന്തെങ്കിലും വാങ്ങി കൊടുക്കും. പിന്നെ തിരിച്ച് എന്റെ വീട്ടില്‍ കൊണ്ടാക്കും. എത്രയോ കാലമായി നടക്കുന്ന കാര്യമാണത്. മോള്‍ക്കും അത് ശീലമായി. അവളാണ് എന്നോട് അമ്മാ കോടതിയില്‍ പോകേണ്ട അടുത്ത ഡേറ്റ് എന്നാണെന്ന് ചോദിക്കുന്നത്. എന്നാണ് ഇനി അച്ഛന്‍ വരിക, എന്നൊക്കെ അവള്‍ വളരെ സാധാരണ മട്ടിലാണ് ചോദിക്കാറ്.

ദൃശ്യം 2 വന്നതിന്റെ പേരില്‍ വിവാഹമോചന വാര്‍ത്ത ആഘോഷിച്ച് എന്നെ ചവിട്ടി മെതിക്കാന്‍ ശ്രമിക്കുന്നത് ശത്രുക്കളായിരിക്കും. എന്തായാലും ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. എന്നെ കുറിച്ച് എന്തെങ്കിലും അറിയണമെങ്കിലോ വാര്‍ത്ത അറിയണമെങ്കിലോ എന്നെ തന്നെ വിളിച്ച് ചോദിക്കാമല്ലോ. ഏതോ ഒരു ഷോര്‍ട്ട് ഫിലിമിന് വേണ്ടി നാടക നടനായ കണ്ണന്‍ നായര്‍ക്കൊപ്പം ഞാന്‍ വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ഒരു ഫോട്ടോയുണ്ട്. ഒരു സീനില്‍ ചുവരില്‍ വെക്കാനായി ഷൂട്ടിങ്ങിനിടയില്‍ എടുത്ത കപ്പിള്‍ ഫോട്ടോ. ആ ഫോട്ടോ എടുത്ത് എന്റെ കല്യാണ ഫോട്ടോയെന്ന പേരില്‍ ചില യൂട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ചു.”