മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോത്രില്ലർ ഇന്ന് മുതൽ യുഎഇ & ജിസിസി രാജ്യങ്ങളിലും !!സൂപ്പർഹിറ്റായ ഒരുപിടി കോമഡി എന്റെർറ്റൈനെറുകൾക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ത്രില്ലെർ ചിത്രം അഞ്ചാം പാതിര വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഇന്ന് മുതല്‍ ചിത്രം യുഎഇ & ജിസിസി രാജ്യങ്ങളിലും പ്രദര്‍ശനത്തിന് എത്തുന്നു. ചിത്രത്തിന് എങ്ങും വമ്പന്‍ ബുകിംഗ് ആണ്. യുഎഇ & ജിസിസി തിയേറ്റര്‍ ലിസ്റ്റ് കാണാം..

കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായക വേഷത്തിലെത്തുന്നത്. മിഥുൻ മാനുവൽ തന്നെയാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കുന്നത്. മിഥുൻ മാനുവേലിനൊപ്പം കുഞ്ചാക്കോ ബോബൻ ചെയ്യുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇന്ദ്രൻസ്, ജിനു ജോസഫ്, ഷറഫുദ്ധീൻ, ഉണ്ണിമായ പ്രസാദ്, രമ്യ നമ്പീശൻ, ദിവ്യ ഗോപിനാഥ്, ശ്രീനാഥ് ഭാസി , ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ്. സുഷിൻ ശ്യാം ആണ് സംഗീതം. സെൻട്രൽ പിക്ചേഴ്സ് ആണ് റിലീസ് ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെ കഴിഞ്ഞ ചിത്രം അർജെന്റീന ഫാൻസ്‌ കാട്ടൂർകടവും നിർമ്മിച്ചത് ആഷിഖ് ഉസ്മാനാണ്.

Comments are closed.