ചിലപ്പോൾ അടുത്ത സീസണിൽ കുര്യൻ ജോണും ഇങ്ങേരുമായിരിക്കും !! അനിൽ നെടുമങ്ങാട് കൈയടികൾ !!അയ്യപ്പനും കോശിയും തീയേറ്ററുകളിൽ നിറഞ്ഞ കൈയടികൾ തീർക്കുകയാണ്. ആണ്‍പോരിമയുടെ നെറ്റിപ്പട്ടം കെട്ടി കുമ്മാട്ടി തുള്ളുന്ന കഥാപാത്രങ്ങളിലൂടെ മുന്നേറുന്ന കഥാ മറ്റൊരു വശത്തിലായി അതേ മസ്‌കുലനിറ്റിയെ തേച്ചു ഒട്ടിക്കുന്നുണ്ട്, അത് പരത്തി പറഞ്ഞാണെങ്കിൽ കൂടെ. എന്ത് കൊണ്ട് അയ്യപ്പനും കോശിയും ഇത്രമേൽ മനോഹരമാക്കുന്നു, ശെരിയാണ് അയ്യപ്പനും കോശിയും വേണമെങ്കിൽ എപിക് എന്ന് വിളിക്കാവുന്ന കഥാപാത്രങ്ങൾ എന്ന് പറയാം, അങ്ങനെ പറയുമ്പോൾ അവർക്കിടയിലെ സ്‌പേസുകൾ ഫിൽ ചെയ്യുന്ന ചില കഥാപാത്രങ്ങളുണ്ട്, അവരുടെ മനോഹര പ്രകടനങ്ങളുണ്ട്. അതൊന്നും മെൻഷൻ ചെയ്യാതെ അയ്യപ്പനും കോശിയും പൂര്ണമാകില്ല. അവരിൽ ഒരാൾ സി ഐ സതീഷ് കുമാറാണ്, അയാളെ അവതരിപ്പിച്ച അനിൽ നെടുമങ്ങാടാണ്.

വർഷങ്ങൾക്ക് മുൻപ് ജുറാസ്സിക് വേൾഡ്, സ്റ്റാർ വാർസ് എന്നൊക്കെയുള്ള ചില പ്രോഗ്രാമുകളിലൂടെ ആണ് അദ്ദേഹത്തെ കണ്ടു പരിചയം. അതേ ടോണിൽ ആ സമയത് കുറച്ചധികം പ്രോഗ്രാംസ് ഉണ്ടായത് കൊണ്ട് തന്നെ അനിൽ നെടുമങ്ങാട് അത്രകണ്ട് നോട്ടബിൾ ആയിരുന്നുമില്ല. കുറച്ചു കാലങ്ങൾക്ക് ശേഷം ഞാൻ സ്റ്റീവ് ലോപസിലെ ഫ്രഡി കൊച്ചച്ചൻ എന്ന കഥാപാത്രതേ അവതരിപ്പിച്ചപ്പോഴാണ് ടിയാനെ ബിഗ് സ്‌ക്രീനിൽ നോട്ടീസ് ചെയ്യുന്നത്. വളരെ കൺവിൻസിംഗ് ആയ രീതിയിൽ മദ്യപാനിയായ ആ കഥാപാത്രത്തെ അവതരിപ്പിച്ച അനിൽ പിന്നെ ഞെട്ടിക്കുന്നത് കമ്മട്ടിപ്പാടത്തിലാണ്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സുരേന്ദ്രൻ എന്ന കഥാപാത്രത്തിന് അനിൽ പകർന്നു നൽകിയ ഊർജം ചെറുതൊന്നുമല്ല. വളരെ ചെറിയ സ്‌പേസിൽ നിന്നു പോലും ശ്രദ്ധ നേടാൻ കഴിയുന്ന താരം അസാധ്യം പെർഫോമൻസ് ആയിരുന്നു അനിലിന്റേത്.

അയ്യപ്പനും കോശിയിലും കുര്യൻ ജോണിന്റെ വാണിങ് സതീഷ് കുമാറിന് കിട്ടുന്നുണ്ട്. അന്നേരം സതീഷ് കുമാറിന്റെ കിടിലനൊരു മറുപടി വരുന്നുണ്ട്, “ഈ അയ്യപ്പനും കോശിയും സീസൺ കഴിഞ്ഞോട്ടെ, അടുത്ത സീസണിൽ നമുക്ക് രണ്ടുപേർക്കും നോക്കാം..” എന്ന്. ഇത് പറഞ്ഞത് വേറൊന്നും കൊണ്ടല്ല, ഒരു ചെറിയ സന്തോഷം കൊണ്ട് കൂടെയാണ്. നായകനും, വില്ലനും മാത്രമല്ല അവർക്ക് ചുറ്റുമുള്ള കഥാപാത്രങ്ങൾക്കും പെർഫോം ചെയ്യാനും എന്തിനു അവരെ കൊണ്ട് മാസ്സ് കാണിക്കാനും അവരെ നന്നായി അക്കോമഡേറ്റ് ചെയ്യാനും മലയാള സിനിമ വളർന്നു എന്നതിൽ സന്തോഷം. അത് മാത്രമല്ല അത്തരം നല്ല വേഷങ്ങളിൽ അനിൽ നെടുമങ്ങാടിനെ പോലെ ആരും എസ്പ്ലോർ ചെയ്യാത്ത നല്ല നടന്മാരെ കൊണ്ടുവരുവാനും അവർക്ക് കൂടെ പ്രേക്ഷകരുടെ കൈയടി മേടിച്ചു കൊടുക്കാനും മലയാള സിനിമയിലെ നല്ല മേക്കേഴ്‌സ് തയാറാകുന്നു എന്നതിൽ സന്തോഷം. കഥയുടെ മൂഡിന്, അതിന്റെ മൊത്തത്തിലുള്ള പോക്കിന് അയ്യപ്പനും കോശിയിലെ ഓരോ കഥാപാത്രവും ഓരോ നടനും ഓരോ പോയിന്റിലും ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന് മുണ്ടൂർ മാടന്റെ ഭൂതകാലം വിവരിക്കുന്ന അനിൽ നെടുമങ്ങാടിന്റെ പെർഫോമൻസ്, ഡയലോഗ് ടോണിങ് ഒക്കെ വളരെ കമന്റബിൾ ആണ്. കുര്യൻ ജോണും സതീഷ് കുമാറും തമ്മിലുള്ള അടുത്ത സീസൺ വന്നെങ്കിൽ എന്ന് ആലോചിച്ചു പോകുന്നു. എന്നാ കിടിലൻ കഥാപാത്രങ്ങളാ സച്ചി സാറേ.. !!ഒന്നും പറയാനില്ല..

ജിനു അനില്‍കുമാര്‍

Comments are closed.