അനിൽ പോയി, മരിക്കുവോളം സച്ചിയുടെ ചിത്രം അനിലിന്റെ കവർ ഫോട്ടോയായി തുടർന്നു!!

0
736

2020 ഒരു ശാപം പിടിച്ച വർഷം തന്നെയാണ്. മനുഷ്യ ജീവനോളം വിലപിടിപ്പുള്ള ഒന്നും ഈ ഭൂമിമലയാളത്തിലില്ല, ആ നഷ്ടം നികത്താനാകാത്തവണ്ണം വലുതുമാണ്. ഒരുപാട് തിളക്കമുള്ള വേഷങ്ങൾ നമ്മുക്ക് സമ്മാനിക്കേണ്ടിയിരുന്ന ആ മനുഷ്യൻ യാത്രയായി. അനിൽ നെടുമങ്ങാട്, സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം ഉടനെ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു എങ്കിലും,അനിൽ പ്രേക്ഷകരുടെ പിടിച്ചു മുന്നോട്ട് വരുന്നേ ഉണ്ടായിരുന്നുള്ളു. അയ്യപ്പനും കോശിയും അടക്കമുള്ള സിനിമകൾ അനിലിന്റെ പ്രതിഭയുടെ തിളക്കം പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കാൻ പോന്നതായിരുന്നു.

ഒരുപാട് സ്വപ്‌നങ്ങൾ ബാക്കി വച്ചാണ് അനിൽ നെടുമങ്ങാട് യാത്രയായത്. ചില ജീവിതങ്ങൾ അങ്ങനെയാണ്, ആലോചിക്കുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നവ. അപ്രതീക്ഷിതമായ വിയോഗങ്ങൾ എന്നും മനസ്സിൽ ഒരു കല്ല് പോലെ നിലനിൽക്കും, ഈ കലാകാരന്റെ മരണവും. ഒരുപക്ഷെ ഈ കൊറോണ ഒന്നും വന്നിരുന്നില്ല എങ്കിൽ, അയാളുടെ കുറച്ചു നല്ല കഥാപാത്രങ്ങളും ഓർമകളും നമ്മുടെ മനസ്സിൽ നിലനിന്നിരുന്നേനെ.

മരിക്കുവോളം അനിലിന്റെ ഏറ്റവും വലിയ സങ്കടങ്ങളിൽ ഒന്ന് സച്ചിയുടെ വിയോഗമായിരുന്നു. വിസ്മയങ്ങൾ വിടർന്ന പേനതുമ്പ് അടച്ചു വച്ചു നമ്മെ വിട്ട് യാത്രയായ സച്ചിയും 2020 ന്റെ വലിയ നഷ്ടങ്ങളിൽ ഒന്നാണ്. അനിലിന്റെ utta സുഹൃത്ത്‌ കൂടെയയായിരുന്ന സച്ചിയുടെ പിറന്നാൾ ദിനമായ ഇന്ന് സച്ചിയേ അനുസ്മരിച്ചു അനിൽ ഒരു കുറിപ്പ് എഴുതിയിരുന്നു. നിർഭാഗ്യവശാൽ അനിൽ അവസാനം എഴുതിയ വാക്കുകൾ സച്ചിയേ പറ്റി ആയിരുന്നു. മരിക്കുവോളം തന്റെ കവർ ഫോട്ടോ സച്ചിയേട്ടന്റേത് ആയിരിക്കും എന്നാണ് അനിൽ കുറിച്ചത്, അങ്ങനെ തന്നെയായിരുന്നു നടന്നത് മരിക്കുവോളം ആ ഫോട്ടോ അവിടെ തുടർന്നത്. പക്ഷെ അനിൽ യാത്രയായി, ആ ഉറ്റ ചങ്ങാതിയുടെ അടുത്തേക്ക്, സച്ചി എന്ന പ്രിയപ്പെട്ടവന്റെ അടുത്തേക്ക്