പലരെയും തഴയുന്നത് കണ്ടിട്ടുണ്ട്, അന്ന് മണി നോ പറഞ്ഞിരുന്നു എങ്കിൽ അനിൽ മുരളി എന്ന വില്ലൻ ഉണ്ടാകുമായിരുന്നില്ലഅനിൽ മുരളി എന്ന നടന്റെ വിടവാങ്ങൽ ഏറെ സങ്കടത്തോടെ ആണ് സിനിമാലോകം അറിഞ്ഞത്. വില്ലൻ വേഷങ്ങളിലൂടെയും സഹനട വേഷങ്ങളിലൂടെ സിനിമാലോകത്തു തിളങ്ങിയ അനിൽ മുരളി തെലുങ്ക്, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കരൾ രോഗമാണ് അനിൽ മുരളിയുടെ ജീവൻ കവർന്നത്. 1993 ൽ പുറത്തിറങ്ങിയ കന്യാകുമാരിയിൽ ഒരു കവിതയാണ് അനിൽ മുരളിയുടെ ആദ്യ ചിത്രം. വാൾട്ടർ എന്ന തമിഴ് സിനിമയിലാണ് അനിൽ മുരളി അവസാനമായി അഭിനയിച്ചത്.

സിനിമ ഡിസ്ട്രിബ്യുഷനും, ചെറിയ ചെറിയ വേഷങ്ങളിലെ അഭിനയവുമെല്ലാമായി ആയി നിന്ന അനിൽ മുരളി വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനാകുന്നത് വാൽക്കണ്ണാടി എന്ന സിനിമയിലൂടെയാണ്. സോഷ്യൽ മീഡിയയിൽ അനിൽ മുരളിയുടെ ഒരു പഴയ ഇന്റർവ്യൂ ഇപ്പോൾ വൈറലാകുകയാണ്. അതിൽ വാൽക്കണ്ണാടി എന്ന തന്റെ ജീവിതം മാറ്റിമറിച്ച സിനിമയെ കുറിച്ചും സിനിമ രംഗത്ത് നിന്നു നേരിട്ട അവഗണകളെ കുറിച്ചുമെല്ലാം പറയുന്നുണ്ട്.അനിൽ മുരളിയൂടെ വാക്കുകൾ ഇങ്ങനെ.

ഈ ലോക്ക്ഡൗണ്‍ കാലത്ത് മറ്റൊരു കഴിവുറ്റ അഭിനേതാവിനെ കൂടെ നമുക്ക് നഷ്ടപ്പെട്ടു. മലയാളം ടെലിവിഷനിലൂടെ കടന്ന് വന്ന് മലയാള സിനിമയും താണ്ടി അന്യഭാഷയില്‍ പോലും വെറുപ്പിക്കുന്ന വില്ലനായി വളര്‍ന്ന അനില്‍ മുരളിയുടെ വിയോഗം സിനിമാ ലോകത്തിന് വലിയ നഷ്ടം തന്നെയാണ്. എന്നാല്‍ താന്‍ ഒരു വില്ലനായി വളരാന്‍ കാരണം കലാഭവന്‍ മണിയാണെന്നാണ് അനില്‍ മുരളി പറഞ്ഞിട്ടുള്ളത്. മുന്‍പ് കൈരളി ചാനലിന് വേണ്ടി നാദിര്‍ഷ അവതാരകനായി എത്തിയ സെലിബ്രിറ്റ് ചാറ്റ് ഷോയില്‍ സംസാരിക്കവെയാണ് സിനിമയില്‍ വില്ലനായി താന്‍ വളര്‍ന്ന കഥ അനില്‍ മുരളി വെളിപ്പെടുത്തിയത്. സീരിയല്‍ നിര്‍മാണവും ഡിസ്ട്രിബ്യൂഷനും ചെറിയ അഭിനയവുമൊക്കെയായിരുന്നു അനില്‍ മുരളിയുടെ മേഖല. അവിടെ നിന്ന് സിനിമയിലേക്ക് കടന്നത് വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലൂടെയാണ്. പി എ റസാഖ് എഴുതി അനില്‍ ബാബു സംവിധാനം ചെയ്ത വാല്‍ക്കണ്ണാടി എന്ന സിനിമയുടെ കഥാ ആരംഭിക്കുമ്പോള്‍ തന്നെ ഞാനും അവരുടെ കൂടെയുണ്ടായിരുന്നു. വാല്‍ക്കണ്ണാടി എന്ന ചിത്രത്തില്‍ നായകനോളം തന്നെ പ്രാധാന്യം പ്രതിനായകനുമുണ്ട്. അതുകൊണ്ട് തന്നെ തമിഴില്‍ നിന്നുള്ള ചില നടന്മാരെയൊക്കെ നോക്കിയിരുന്നു. ഒന്നും ശരിയായില്ല. അങ്ങനെ ഒരു ദിവസം ഞാന്‍ റാസാഖിനോട് നേരിട്ട് ചോദിച്ചു, ആ വില്ലന്‍ വേഷം എനിക്ക് തരുമോ എന്ന്’ കിട്ടിയില്ലെങ്കില്‍ ഇനി അഭിനയമില്ല, നിര്‍മാണം മാത്രമാണെന്ന് തീരുമാനിച്ചതാണ്. പക്ഷെ പിറ്റേന്ന് അനിലിനെ കണ്ടപ്പോള്‍ പറഞ്ഞു, ‘നീയാണ് എന്റെ തബാന്‍ എന്ന്’ അങ്ങനെ അക്കാര്യം തീരുമാനമായി. അതിനൊക്കെ ഉപരി, നായകനായി അഭിനയിക്കുന്ന കലാഭവന്‍ മണി ‘നോ’ എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരു വില്ലനായി വരില്ലായിരുന്നു. മണിയ്ക്ക് വേണമെങ്കില്‍ പറയാമായിരുന്നു, ആ സീരിയല്‍ നടനോ, വേണ്ട എന്ന്. ഇന്നത്തെ പല നടന്മാരും അങ്ങനെ അഭിനേതാക്കളെ തഴയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വ്യക്തിപരമായി എനിക്ക് അങ്ങനെ പല നടന്മാരെയും അറിയാം. ഞാന്‍ സാക്ഷിയാണ്. പക്ഷെ മണി അത് ചെയ്തില്ല

Comments are closed.