ശ്രദ്ധേയമായി അനിഖയുടെ പുത്തൻ ഫോട്ടോഷൂട്ട്!!

0
26785

വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തി മികച്ച പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ഒരു നടിയാണ് അനിഖ സുരേന്ദ്രൻ. സത്യൻ അന്തിക്കാട് ചിത്രമായ കഥ തുടരുന്നുവിൽ മോഹൻദാസിന്റെ മകളുടെ വേഷത്തിലാണ് ആദ്യമായി അനിഖ എത്തിയത്. അതിനു മുൻപ് പരസ്യ ചിത്രങ്ങളിലൂടെ ആണ് ക്യാമറക്ക് മുന്നിൽ അനിഖ ആദ്യമായി എത്തുന്നത്. അനിഖയുടെ സഹോദരൻ അങ്കിത് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. അത് വഴിയാണ് അനിഖയും അഭിനയ രംഗത്തു എത്തുന്നത്

എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ തല അജിത്തിന്റെ മകളായി ആണ് ആദ്യ തമിഴ് ചിത്രത്തിൽ അനിഖ അഭിനയിച്ചത്. പിന്നീട് 2019 ൽ വിശ്വാസം എന്ന തമിഴ് ചിത്രത്തിലും അജിത്തിന്റെ മകളുടെ വേഷത്തിൽ എത്തി. ഈ രണ്ടു ചിത്രങ്ങളും അനിഖയുടെ കരിയറിന് വലിയ ബ്രേക്ക്‌ നൽകി. മാമനിതൻ എന്ന വിജയ് സേതുപതി ചിത്രത്തിലാണ് അവസാനമായി അനിഖ അഭിനയിച്ചത്.

തെന്നിന്ത്യൻ സിനിമ ലോകത്തെ ഭാവി നായിക എന്നാണ് അനിഖയെ വിശേഷിപ്പിക്കുന്നത്. ഇപ്പോൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുന്ന താരം അതെല്ലാം കഴിഞ്ഞു നായികയായി രംഗപ്രവേശനം ചെയ്യും എന്നാണ് ആരാധകരുടെ വിശ്വാസം. അനിഖയുടെ പുതിയ ചിത്രങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. താരത്തിന്റ പുത്തൻ ഫോട്ടോഷൂട്ട് കാണാം.