അനിഖ സുരേന്ദ്രന്റെ ഫോട്ടോക്ക് താഴെ ലൈംഗിക ചുവയോടെ ഉള്ള കമെന്റുകൾ

0
47845

മലയാള സിനിമയിലും തമിഴിലുമായി നിരവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച ഒരു താരമാണ് അനിഖ സുരേന്ദ്രൻ. ബാലതാരമായി ആണ് അനിഖ കരിയർ തുടങ്ങുന്നത്. ആദ്യ ചിത്രം സത്യൻ അന്തിക്കാട് ഒരുക്കിയ കഥ തുടരുന്നു എന്ന സിനിമയിലൂടെ ആണ് അനിഖ ആദ്യമായി അഭിനയ ലോകത്തു എത്തിയത്. അതിനു മുൻപ് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് അനിഖ തല അജിത്തിന്റെ മകളുടെ വേഷത്തിൽ തമിഴിൽ രണ്ട് സിനിമകളിൽ അഭിനയിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമാണ് അനിഖ. തന്റെ പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടും എല്ലാം അനിഖ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. അതെല്ലാം നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ പല തരത്തിലുള്ള ആളുകൾ ഉണ്ടെല്ലോ, അത് കൊണ്ട് തന്നെ പലപോഴായി താരത്തിന് നേരെ വലിയ രീതിയിലുള്ള സൈബർ അധിക്ഷേപങ്ങളും ഉണ്ടായിട്ടുണ്ട്.

അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം മീഡിയ പേജ് അനിഖയുടെ ഒരു ഫോട്ടോ പങ്കു വച്ചിരുന്നു. അറപ്പുളവാക്കുന്ന തരത്തിലുള്ള ഉള്ള കമെന്റുകൾ ആണ് താരത്തിന്റെ ഫോട്ടോക്ക് നേരെ വരുന്നത്. അനിഖ ഒരു ബാലതാരമാണെന്നിരിക്കെ പീഡോഫിലിക്ക് ആയ ഒരുപാട് പേരുടെ കമെന്റുകൾ കാണുമ്പോൾ അറപ്പ് തോന്നും. ഇത്തരക്കാർക്ക് എതിരെ ഉള്ള പ്രതിഷേധം സോഷ്യൽ മീഡിയയിൽ കനക്കുകയാണു.