അനിഖയുടെ വാഴയില ഫോട്ടോഷൂട് മേക്കിങ് വീഡിയോ പുറത്ത്ബാലതാരമായി സിനിമ ലോകത്തെത്തിയ അനിഖ മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമായ ഒരു താ രമാണ് അനിഖ സുരേന്ദ്രൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുമ്പോൾ എന്ന സിനിമയിലൂടെ ആണ് അനിഖ അരങ്ങേറുന്നത്. അതിനു മുൻപ് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നിട് അനിഖ തമിഴ് സിനിമയിലേക്കുമെത്തി. സൂപ്പർസ്റ്റാർ തല അജിത്തിന്റെ മകളുടെ വേഷത്തിൽ രണ്ട് ചിത്രങ്ങളിൽ അനിഖ അഭിനയിച്ചു. എന്നെ അറിന്താൽ, വിശ്വാസം എന്നി ചിത്രങ്ങൾ വലിയ വിജയങ്ങളായി മാറി. അതോടെ തമിഴിലും അനിഖ ശ്രദ്ധിക്കപ്പെട്ടു.

അനിഖയെ ഭാവി നായിക എന്നാണ് ആരാധകര് വിശേഷിപ്പിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അനിഖ പുത്തൻ ഫോട്ടോഷൂട് ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കു വയ്ക്കാറുണ്ട്. അടുത്തിടെ അനിഖയുടെ ഒരു ഫോട്ടോഷൂട്ട് വൈറലായിരുന്നു. വാഴയില കൊണ്ടുള്ള വ്യത്യസ്ത വേഷം ധരിച്ചാണ് അനിഖ ആ ഫോട്ടോഷൂട്ടിൽ എത്തിയത്. സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പിയാണ് ചിത്രങ്ങൾ പകർത്തിയത്.

വൈറലായ ആ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോ ഇപ്പോൾ മഹാദേവൻ തമ്പി പുറത്ത് വിട്ടിരിക്കുകയാണ്. വാഴയില കൊണ്ടുള്ള വസ്ത്രവും വാഴകൂമ്പ് കൊണ്ടുള്ള കിരീടവുമാണ് അനിഖയുടെ ഫോട്ടോഷൂട്ടിലെ വേഷം. ഈ എക്കോ ഫ്രണ്ട്‌ലി ഫോട്ടോഷൂട് ചിത്രീകരിച്ച വിധമാണ് പുറത്ത് വിട്ട മേക്കിങ് വിഡിയോയിൽ ഉള്ളത്. നിരവധി കമെന്റുകൾ വീഡിയോക്ക് ലഭിക്കുന്നുണ്ട്.

Comments are closed.