മേക്കപ്പ് ഇല്ലാതെ അഭിനയിക്കാന്‍ ഞാനും ആഗ്രഹിച്ചിട്ടുണ്ട്’!! ട്രോളുകൾക്ക് മറുപടിയുമായി ആനിഒരുപിടി നല്ല വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ആനി. സംവിധായകൻ ഷാജി കൈലാസുമായി ഉള്ള വിവാഹത്തിന് ശേഷം ആനി സിനിമകളിൽ നിന്നു വലിയ ഒരു ഇടവേള എടുത്തിരുന്നു. പിന്നിട് ആനിയെ പ്രേക്ഷകർ കാണുന്നത് ആനീസ് കിച്ചൻ എന്ന പ്രോഗ്രാമിലൂടെ ആണ്. പ്രോഗ്രാം വലിയ ഹിറ്റ് ആയി മാറിയെങ്കിലും അടുത്തിടെ ആനി ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. ആനിയുടെ അഭിപ്രായങ്ങളുടെ പേരിലാണ് താരം വിമര്ശിക്കപ്പെട്ടത്. ഷോയില്‍ അതിഥികളായി എത്തിയ യുവതലമുറയിലെ ചില നടിമാരുമായി ഉള്ള അഭിമുഖത്തിലെ അഭിപ്രായ പ്രകടനങ്ങൾ ആയിരുന്നു ഇവ.

നവ്യ നായരുമായും നിമിഷ സജയനുമായി ഉള്ള അഭിമുഖത്തിലെ വാക്കുകൾ സ്ത്രീ വിരുദ്ധവും പാരമ്പര്യ വാധത്തിൽ ഊന്നുന്നതും ആയിരുന്നു എന്നായിരുന്നു വിമർശനം. നിമിഷ സിനിമകളിൽ മേക്ക് അപ് ഉപയോഗിക്കാറില്ല എന്ന് പറഞ്ഞപ്പോൾ അത് എന്ത് കൊണ്ട് എന്ന രീതിയിൽ ആനിയിൽ നിന്നു ചോദ്യങ്ങളും. അപ്പിയറൻസിൽ ശ്രദ്ധിക്കണം എന്ന കമന്റും വന്നിരുന്നു. അതേ പറ്റിയാണ് ഏറെയും ട്രോളുകൾ വന്നത്. ഇപ്പോളിതാ ഇതിനു മറുപടിയുമായി ആനി രംഗത്ത് വന്നിട്ടുണ്ട്. ആനിയുടെ വാക്കുകൾ ഇങ്ങനെ.

ആനിയുടെ വാക്കുകൾ ഇങ്ങനെ ”ഈ തലമുറയിലെ കുട്ടികള്‍ പരീക്ഷണത്തിന് തയ്യാറാണ്. നമ്മുടെ കാലഘട്ടത്തില്‍, അതിന് വളരെയധികം ധൈര്യം ആവശ്യമായിരുന്നു. മേക്കപ്പ് ഇല്ലാതെ അഭിനയിക്കാന്‍ കഴിയുന്ന ഒരു റോളിനായി ഞാന്‍ ആഗ്രഹിച്ചിരുന്നു. ആഗ്രഹം ഇപ്പോഴും നിറവേറ്റപ്പെടുന്നില്ല. വളരെയധികം ആത്മവിശ്വാസത്തോടെ മേക്കപ്പ് ഇല്ലാതെ നന്നായി അഭിനയിക്കാന്‍ സാധിക്കുമെന്ന് നിമിഷ പറഞ്ഞപ്പോള്‍, കൂടുതല്‍ അറിയാന്‍ എനിക്ക് ജിജ്ഞാസയുണ്ടായിരുന്നു”

Comments are closed.