അവതാരക മീര അനില്‍ വിവാഹിതയായി..ഫോട്ടോസ്ടെലിവിഷൻ അവതാരകയായി ശ്രദ്ധേയായ മീരാ അനിൽ വിവാഹിതയായി. തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വളരെ കുറച്ചു പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നേരത്തെ ജൂൺ 5 നു ആയിരുന്നു വിവാഹം ഉറപ്പിചിരുന്നത്. എന്നാൽ നീട്ടി വയ്ക്കുകയായിരുന്നു. ജനുവരിയിൽ ആയിരുന്നു വിവാഹ നിശ്ചയം നടന്നത്. മീരയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സ്വന്തം അവതരണ ശൈലി കൊണ്ട് ശ്രദ്ധ നേടിയ ഒരാളാണ് മീരാ അനിൽ. മാർ ബസ്സേലിയോസ് കോളേജിൽ നിന്നു എഞ്ചിനിയറിങ്ങിൽ ബിരുദം നേടിയ മീരാ, ആ കരിയർ വെടിഞ്ഞാണു ആങ്കറിങ് ലോകത്ത് സജീവമായത്. 2009 യൂണിവേഴ്സിറ്റി കലാതിലകമായിരുന്ന മീരാ ഒരു നല്ല നർത്തകി കൂടെയാണ്. ഭരതനാട്യം മോഹിനിയാട്ടം എന്നി നൃത്ത ഇനങ്ങളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

പത്തനംതിട്ട സ്വദേശി വിഷ്ണു ആണ് മീരയുടെ വരൻ. മാട്രിമോണിയൽ വഴിയാണ് വിവാഹാലോചന വന്നത് എന്നും എന്നാൽ കണ്ടപ്പോൾ തന്നെ തങ്ങൾ പ്രണയത്തിലായി എന്നാണ് മീര പറഞ്ഞത്. കോമഡി സ്റ്റാർസ് എന്ന പ്രോഗ്രാമിന്റെ ആങ്കർ ആയതോടെ ആണ് മീരാ അവതരികയെന്ന നിലയിൽ ശ്രദ്ധേയായത്. പ്രെസ്സ് ക്ലബ്ബിൽ നിന്നു ജേര്ണലിസവും മീരാ അനിൽ പഠിച്ചിരുന്നു. ഒരുപാട് സ്റ്റേജ് ഷോകളുടെ അവതരികയായി പ്രവർത്തിച്ചിട്ടുണ്ട് മീരാ.

Comments are closed.