ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു കിടിലന്‍ ത്രില്ലര്‍ ചിത്രം!!! അഞ്ചാം പാതിരക്ക് എങ്ങും മികച്ച അഭിപ്രായം!!!



സൂപ്പർഹിറ്റായ ഒരുപിടി കോമഡി എന്റെർറ്റൈനെറുകൾക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ത്രില്ലെർ ചിത്രം അഞ്ചാം പാതിര ഇന്ന് പ്രദര്‍ശനത്തിന് എത്തി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായക വേഷത്തിലെത്തുന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ എങ്ങു നിന്നും മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. മിഥുൻ മാനുവൽ തന്നെയാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കുന്നത്. മിഥുൻ മാനുവേലിനൊപ്പം കുഞ്ചാക്കോ ബോബൻ ചെയ്യുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഇന്ദ്രൻസ്, ജിനു ജോസഫ്, ഷറഫുദ്ധീൻ, ഉണ്ണിമായ പ്രസാദ്, രമ്യ നമ്പീശൻ, ദിവ്യ ഗോപിനാഥ്, ശ്രീനാഥ് ഭാസി , ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ്. സുഷിൻ ശ്യാം ആണ് സംഗീതം. സെൻട്രൽ പിക്ചേഴ്സ് ആണ് റിലീസ് ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെ കഴിഞ്ഞ ചിത്രം അർജെന്റീന ഫാൻസ്‌ കാട്ടൂർകടവും നിർമ്മിച്ചത് ആഷിഖ് ഉസ്മാനാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലർ സിനിമകളുടെ ലിസ്റ്റിലേക്ക് ഒരു പേര് കൂടെ !! അഞ്ചാം പാതിര…

Comments are closed.