രാജകുമാരിയെ പോലെ അനശ്വര, ഫോട്ടോഷൂട്ട് വൈറൽ

0
382

മലയാള സിനിമയിലെ യുവാനായികമാരിൽ മുൻപന്തിയിൽ ഉള്ളൊരാളാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ആണ് അനശ്വര രാജൻ അരങ്ങേറ്റം കുറിക്കുന്നത്. അശ്വിനീ അയ്യർ തിവാരി ഒരുക്കിയ നിൽ ബാറ്റ സന്നാട്ടാ എന്ന ബോളിവുഡ് സിനിമയുടെ റീമേക്ക് ആയ ചിത്രത്തിലെ അനശ്വരയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലാണ് അനശ്വര ചിത്രത്തിൽ അഭിനയിച്ചത്.

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ പ്രകടനം കൊണ്ടാണ് അനശ്വര ഏറെ പ്രശസ്തയാകുന്നത്. വളരെ ചെറിയ താരനിരയുമായി എത്തിയ ചിത്രം ആ വർഷത്തെ വമ്പൻ വിജയങ്ങളിൽ ഒന്നായി മാറി. തമിഴിൽ തൃഷക്കൊപ്പം റാങ്കി എന്ന സിനിമയിലും അനശ്വര അഭിനയിച്ചിട്ടുണ്ട്. തണ്ണീർമത്തൻ ദിനങ്ങളുടെ തമിഴ് പതിപ്പിലും അനശ്വരയാണ് നായികയാകുന്നത്. സൂപ്പർ ശരണ്യ ആണ് അനശ്വരയുടെ പുതിയ ചിത്രം.

സോഷ്യൽ മീഡിയയിൽ സജീവമാണ് അനശ്വര. തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ അനശ്വരയുടെ ഒരു ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുകയാണ്. രാജകുമാരിയെ പോലെ തോന്നിക്കുന്ന രീതിയിലാണ് ഫോട്ടോഷൂട്ടിൽ അനശ്വര എത്തുന്നത്. നേരത്തെ അനശ്വരക്ക് എതിരെ വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ ആക്രമണം നടന്നിരുന്നു. താരം ഒരു ഫോട്ടോയിൽ ധരിച്ച വേഷം കാരണമാണ് അത് ഉണ്ടായത്