അടുത്ത തവണ കുറച്ചു കൂടെ ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ വാങ്ങി തരാം എന്നാണ് കമെന്റുകൾ കണ്ടു അച്ഛൻ പറഞ്ഞത്, അനശ്വരഅടുത്തിടെ നടി അനശ്വര രാജന് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിട്ടിരുന്നു. കാലുകൾ കാണിക്കുന്ന തരത്തിലുള്ള ഒരു മോഡേൺ വേഷം ധരിച്ചു എന്നതാണ് താരത്തിന് എതിരെ തിരിയാൻ സദാചാരവാദികളെ പ്രേരിപ്പിച്ചത്. അനശ്വരയുടെ ഫോട്ടോക്ക് താഴെ കമന്റുകളായി അവരുടെ ആക്രമണം എത്തി. എന്നാൽ സൈബർ അബ്യുസ് വർധിച്ചതോടെ അനശ്വര സദാചാരവാദികൾക്ക് മറുപടിയുമായി എത്തി. “ഞാൻ എന്തു ചെയ്യുന്നു എന്നോർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾ എന്തിന് അസ്വസ്ഥരാകുന്നു എന്നതിൽ ആശങ്കപ്പെടൂ. എന്നാണ് വിമർശനം നേരിട്ട അതെ ഫോട്ടോ സീരിസിലെ ഫോട്ടോയോടൊപ്പം അനശ്വര പോസ്റ്റ്‌ ചെയ്തത്.

നടിമാരായ റീമ കല്ലിങ്കലും, അഹാന കൃഷ്ണയും അനാര്ക്കലി മരക്കാരുമെല്ലാം താരത്തിന് പിന്തുണ നൽകി രംഗത്ത് വന്നിട്ടുണ്ട്. കാലുകൾ മുഴുവൻ കാണാവുന്ന രീതിയിലുള്ള ഫോട്ടോയുമായി ആണ് ഇവരെല്ലാം പിന്തുണ അറിയിച്ചത്. ഇതേ വിഷയത്തിൽ പ്രതികരണം നൽകി അനശ്വര ഇപ്പോൾ എത്തിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അനശ്വര സംസാരിച്ചത്. കമന്റ്‌കൾ കണ്ടപ്പോൾ അടുത്ത തവണ ഇതിലും ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ വാങ്ങിത്തരാമെന്ന് ആണ് അച്ഛൻ പറഞ്ഞതെന്ന് അനശ്വര പറയുന്നു. അനശ്വരയുടെ വാക്കുകൾ ഇങ്ങനെ.

ഫോട്ടോഗ്രാഫർ എനിക്ക് ചിത്രങ്ങൾ അയച്ചപ്പോൾ, തന്നെ എനിക്ക് അത് വളരെ ഇഷ്ടമായി. ഒരെണ്ണം എന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു,കസിന്റെ കല്യാണത്തിന്റെ തിരക്കിലായതിനാൽ തിങ്കളാഴ്ച വരെ ഫോട്ടോക്ക് താഴെയുള്ള അഭിപ്രായങ്ങൾ ഞാൻ നോക്കാൻ പോയില്ല. കുറച്ചു കമെന്റുകൾ വായിച്ചതോടെ എന്താണ് അവസ്ഥ എന്നെനിക് മനസ്സിലായി. അവയെല്ലാം അവഗണിക്കുവാനും ഞാൻ തീരുമാനിച്ചു. കാര്യങ്ങൾ പരിധി വിടുന്നു എന്ന് തോന്നുയപ്പോഴാണ് പ്രതികരിക്കാൻ തീരുമാനിച്ചത്.

ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. പക്ഷെ ഒരു കാര്യമുണ്ട്, ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ അതിവേഗം പുരോഗമനം നേടുന്ന എന്ന് പറയുന്ന കേരളത്തിൽ തന്നെയാണോ നമ്മൾ ജീവിക്കുന്നത് എന്നോർത്തു അത്ഭുതപെടുകയാണ്. നെഗറ്റീവുകൾ വരുമെന്ന് അറിയാമായിരുന്നു പക്ഷെ അത് ഇത്രത്തോളം പരിധി വിട്ട താരത്തിലാകുമെന്നു അറിയില്ലായിരുന്നു. എനിക്ക് എതിരെ കമന്റ്‌ ഇട്ടവരുടെ പെങ്ങമ്മാരേയും പരിചയക്കാരെയും കുറിച്ചു ആലോചിച്ചു പോകുന്നു. അവർ ഇഷ്ടപ്പെടുന്ന വസ്‌ത്രം ധരിക്കുവാൻ അവർക്കും ഇഷ്ടമില്ലേ? എന്തായിരിക്കും അവരുടെ അവസ്ഥ? സംസ്‌കാരത്തിന്റെയും ധാർമികതയുടെയും പേര് പറഞ്ഞ് അവരെ അടിച്ചു താഴ്ത്തുമോ? അങ്ങനെയുള്ള ഓരോ സ്ത്രീകൾക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. മോശം കമന്റിട്ടവരുടെ കണ്ണിന്റെ കുഴപ്പമാണിത്. അവരെയാണ് ബോധവത്കരിക്കേണ്ടത്. എന്റെ മാതാപിതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ അയൽവക്കത്തുള്ളവർക്കോ സഹപാഠികൾക്കോ ഇതിൽ യാതൊരു പ്രശ്‌നവുമില്ല. ചില കമന്റുകൾ ഞാൻ അച്ഛനെ വായിച്ചു കേൾപ്പിച്ചു. അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ ഡ്രസ്സ് വാങ്ങി തരാമെന്നാണ് അച്ഛൻ പറഞ്ഞത്. നമുക്ക് നല്ലതെന്ന് തോന്നുന്നതാണ് നമ്മൾ ധരിക്കുന്നത്. അല്ലാതെ കമന്റ് ചെയ്യുന്നവരുടെ ഇഷ്ടം നോക്കിയല്ല.

Comments are closed.