പ്രകൃതിയെ നിങ്ങൾ പ്രണയിക്കുമ്പോൾ, അത് നിങ്ങളെയും പ്രണയിക്കും.. അനശ്വരതണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ കയറിക്കൂടിയ നടിയാണ് അനശ്വര രാജൻ. ട്രെൻഡ് സെറ്റർ ആയ ചിത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ആണ് അനശ്വര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എങ്കേയും എപ്പോതും പോലെയുള്ള ഹിറ്റുകൾ ഒരുക്കിയ എം ശരവണൻ സംവിധാനം ചെയുന്ന തൃഷ നായികയായ ഒരു തമിഴ് സിനിമയിലും ഒരു പ്രധാന കഥാപാത്രമായി എത്തുകയാണ് അനശ്വര രാജൻ.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഒരാളാണ് അനശ്വര, തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അനശ്വര പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ അനശ്വര സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു പോസ്റ്റ്‌ വൈറലാണ്.ഒരു വെള്ളച്ചാട്ടത്തിന്റെ കുളിരോളത്തിനു കീഴെ നിൽക്കുന്ന ചിത്രങ്ങളാണ് അനശ്വര പങ്കു വച്ചത്. പ്രകൃതിയെ നിങ്ങൾ പ്രണയിക്കുമ്പോൾ, അത് നിങ്ങളെയും പ്രണയിക്കും എന്ന ക്യാപ്ഷനോടെ ആണ് അനശ്വര ചിത്രങ്ങൾ പങ്കു വച്ചത്. നിരവധി കമ്മെന്റുകളും ലൈക്കുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് മോണോആക്ടിലും നാടകങ്ങളിലുമൊക്കെ അനശ്വര പങ്കെടുത്തിരുന്നു. ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചുകൊണ്ടാണ് അനശ്വരയുടെ തുടക്കം. കണ്ണൂരിൽ പയ്യന്നൂരാണ് വീട്. അച്ഛൻ രാജൻ കെ.എസ്.ഇ.ബി വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാരനാണ്. അമ്മ ഉഷ അംഗൻവാടി അധ്യാപികയും.

Comments are closed.