മോഡേൺ ഡ്രെസ്സും ഇടാൻ അറിയാം, വേണ്ടി വന്നാൽ തനി നാടൻ ഡ്രെസ്സും, അനശ്വരയുടെ വ്യത്യസ്തമായ മറുപടിഅനശ്വര രാജൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത ഒരു ഫോട്ടോയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഇതുവരെ അവസാനിച്ച മട്ടില്ല. താരം മോഡേൺ വേഷമിട്ട് നടത്തിയ ഒരു ഫോട്ടോഷൂട്ട് ആണ് സൈബർ അബ്യുസ് നേരിടാൻ കാരണം. താരത്തിന്റ വസ്ത്രധാരണം വളരെ ഏക്സ്‌പോസിങ്‌ ആണെന്നും അത് ശെരിയല്ല എന്നുമാണ് സദാചാരവാദികൾ പറഞ്ഞത്. തുടർന്ന് അത്തരം മര്യാദ പഠിപ്പിക്കൽ കമെന്റുകൾ വ്യക്തി ഹത്യയിലേക്ക് വരെ നീണ്ടു.

ഒടുവിൽ അനശ്വരയും തന്നെ മര്യാദ പഠിപ്പിക്കാൻ എത്തിയ സദാചാര ആങ്ങള്മാര്ക്ക് എതിരെ പ്രതികരണവുമായി രംഗത്ത് വന്നു. ഇൻസ്റാഗ്രാമിലൂടെ അവർക്ക് മറുപടി പറഞ്ഞ അനശ്വര ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ആഭിമുഖത്തിൽ വിശദമായി അതെ കുറിച്ചു പറഞ്ഞു. തന്റെ മാതാപിതാക്കൾക്കോ, കുടുംബാംഗങ്ങൾക്കോ സഹപാഠി കൾക്കോ ഇല്ലാത്ത വിഷമം ഇവർക്ക് എന്തിനാണ് എന്ന് അനശ്വര ചോദിക്കുന്നു. കമന്റ്‌ ഇട്ടവരുടെ പെങ്ങന്മാരെ പറ്റിയും പരിചയക്കാരെ പറ്റിയുമാണ് താൻ ഓർത്തു പോകുന്നത് എന്നാണ് അനശ്വര പറഞ്ഞത്.

ഇപ്പോളിതാ അനശ്വരയുടെ പുതിയ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റും വൈറലാണ്. ഇക്കുറിയും ഒരു ഫോട്ടോ തന്നെയാണ് താരം പോസ്റ്റ്‌ ചെയ്തത് എന്നാൽ ആ ഫോട്ടോ ഒരു നാടൻ വേഷത്തിൽ ഉള്ള ഒന്നാണ്. ഈ വിവാദം കൊടുമ്പിരി കൊണ്ട് നിൽക്കുന്ന സമയത്തു ഇങ്ങനെ ഒരു ഫോട്ടോ പോസ്റ്റ്‌ ചെയ്യണമെങ്കിൽ അത് പലർക്കും ഉള്ള മറുപടിയാകും എന്നാണ് ആരാധകർ പറയുന്നത്. മോഡേൺ മാത്രമല്ല നാടൻ വേഷവും തനിക്ക് ധരിക്കാൻ അറിയാമെന്നു താരം പറയുകയാണ് ഇതിലൂടെ എന്നാണ് ആരാധകർ പറയുന്നത്

Comments are closed.