പുത്തൻ ചിത്രങ്ങൾ പങ്ക് വച്ചു അനാർക്കലി മരക്കാർ

0
3617

ആനന്ദം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ താരമാണ് അനാർക്കലി മരക്കാർ. ആനന്ദത്തിലെ വേഷത്തിനു ശേഷം അനാർക്കലിയെ തേടി പിന്നെയും സിനിമകൾ എത്തി. അനാർക്കലിയുടെ അമ്മയും സഹോദരിയുമെല്ലാം സിനിമയിൽ അഭിനയിച്ചിട്ടുള്ളവരാണ്. സഹോദരി ലക്ഷ്മി ബാല താരമായി അഭിനയിച്ചിട്ടുണ്ട്. അമ്മ ലാലി കുമ്പളങ്ങി നൈറ്റ്‌സിൽ അഭിനയിച്ചിട്ടുണ്ട്

സോഷ്യൽ മീഡിയയിലും സജീവമാണ് അനാർക്കലി. പുത്തൻ വീഡിയോകളും ഫോട്ടോഷൂട്ടുകളും താരം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. ആരാധകരുടെ സംവദിക്കാനും താരം ശ്രമിക്കാറുണ്ട്. വ്യത്യസ്ത ലുക്കിലും മേക്ക് ഓവറിലുമാണ്‌ താരം ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപെടാറുള്ളത്.

അമല, കിസ്സ, ഒരു രാത്രി ഒരു പകൽ തുടങ്ങിയ സിനിമകൾ അനാർക്കലിയുടേതായി പുറത്തിറങ്ങാനുണ്ട്.വിമാനം, മന്ദാരം, മാർക്കോണി മത്തായി, ഉയരെ തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. താരം സോഷ്യൽ മീഡിയയിൽ പങ്ക് വച്ച പുത്തൻ ചിത്രങ്ങൾ കാണാം.