ആൻ അഗസ്റ്റിന്റെ പുത്തൻ ചിത്രങ്ങൾ വൈറൽ

0
32

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് ആൻ അഗസ്റ്റിൻ. നടനും നിർമ്മാതാവുമായിരുന്ന അഗസ്റ്റിന്റെ മകളായ ആൻ ആദ്യമായി അഭിനയിക്കുന്നത് എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലാണ്. പിന്നീട് ഒരുപിടി സിനിമകളുടെ ഭാഗമായി താരം മാറി. ആദ്യ സിനിമയിലെ പ്രകടനം തന്നെ ഏറെ ശ്രദ്ധേയമായിരുന്നു. അർജുനൻ സാക്ഷി, ഓർഡിനറി, ത്രീ കിങ്‌സ്, ഡാ തടിയാ എന്നീ സിനിമകളിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു

2013 ൽ ആര്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയം ആൻ അഗസ്റ്റിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടികൊടുത്തു. 2014 ൽ ഛായാഗ്രാഹകൻ ജോമോൻ ടി ജോണിനെ വിവാഹം ചെയ്ത ആൻ അഗസ്റ്റിൻ സിനിമ ലോകത്തു നിന്നും ഒരു ഇടവേള എടുത്തു. 2015 ൽ നീന എന്ന സിനിമക്ക് ശേഷം ആൻ 2017ൽ സോളോ എന്ന സിനിമയിലാണ് പിന്നെ അഭിനയിക്കുന്നത്. ഇപ്പോൾ ആൻ സിനിമയിലേക്ക് തിരികെ വരാൻ ഒരുങ്ങുകയാണ്

നടൻ സത്യന്റെ ജീവിതത്തെ ആധാരമാക്കി ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന ചിത്രത്തിൽ നായികയായി ആണ് ആൻ എത്തുന്നത്. ജയസൂര്യയാണ് ചിത്രത്തിലെ നായകനാകുന്നത്. ഈ വർഷം ഒടുവിൽ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങും. സോഷ്യൽ മീഡിയയിൽ സജീവമാണ് ആൻ, തന്റെ പുത്തൻ ഫോട്ടോഷൂട്ട് ഇപ്പോൾ താരം പങ്കു വച്ചത് വൈറലാണ്