കിടിലൻ ലുക്കിൽ അമൃത സുരേഷ്, ചിത്രങ്ങൾ വൈറൽഗായികയെന്ന എന്ന നിലയിൽ പേരെടുത്ത ഒരാളാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിലൂടെ ആണ് അമൃത സുരേഷ് പ്രേക്ഷകർക്ക് മുന്നിൽ പരിചിതയായത്. അതെ പ്രോഗ്രാമിൽ ജഡ്ജ് ആയി വന്ന നടൻ ബാല അമൃതയെ പിന്നീട് വിവാഹം കഴിച്ചു. അവന്തിക എന്നൊരു മകളുണ്ട് ഇവർക്ക്. എന്നാൽ 2019 ൽ ഈ ബന്ധം ഔദ്യോഗികമായി വേർപിരിഞ്ഞു.അവന്തിക അമൃതയുടെ കൂടെയാണ് ഇപ്പോൾ ഉള്ളത്. സിനിമ പിന്നണി ഗാനരംഗത്തും സജീവമാണ് അമൃത ഇപ്പോൾ.

അമൃതക്ക് സ്വന്തമായി ഒരു മ്യൂസിക് ബാൻഡ് ഉണ്ട്. പല വേദികളിലും അമൃതം ഗമയ എന്ന അമൃതയുടെ മ്യൂസിക് ബാൻഡ് പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. സഹോദരി അഭിരാമിക്ക് ഒപ്പമാണ് അമൃത മ്യൂസിക് ബാൻഡിന്റെ കാര്യങ്ങൾ നോക്കി നടത്തുന്നത്. ബിഗ് ബോസ്സിന്റെ കഴിഞ്ഞ സീസണിൽ അമൃതയും സഹോദരിയും മത്സരാർഥികളായി എത്തിയിരുന്നു. പ്രോഗ്രാം അവസാനിക്കുമ്പോഴും നിലനിന്ന മത്സരാർഥികൾ ആയിരുന്നു ഇവർ.

സോഷ്യൽ മീഡിയയിലും സജീവമാണ് അമൃത സുരേഷ്.സ്വന്തമായി വ്ലോഗും അമൃത നടത്തുന്നുണ്ട്. എ ജി വ്ലോഗ്സ് എന്നാണ് അമൃതയുടെ ബ്ലോഗിന്റെ പേര്. തന്റെ പുത്തൻ ചിത്രങ്ങളും വിഡിയോകളും എല്ലാം അമൃത ഇൻസ്റാഗ്രാമിലൂടെ പങ്കു വയ്ക്കാറുമുണ്ട്. ഇപ്പോൾ അമൃത ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാണ്. പുത്തൻ മേക്ക് ഓവറിലാണ് താരം ആ ചിത്രങ്ങളിൽ എത്തുന്നത്. നിതിൻ സജീവ് ആണ് ആ ചിത്രങ്ങൾ പകർത്തിയത്

Comments are closed.