ആ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്താൽ ഞാൻ കല്യാണസാരി എടുക്കാനാണ് പോയതെന്ന് പോലും പലരും പറയുംഗായിക എന്ന നിലയിൽ ഏറെ പ്രശസ്തി നേടിയ ഒരാളാണ് അമൃത സുരേഷ്. ഒരു റിയാലിറ്റി ഷോയിലൂടെ കലാരംഗത്തേക്ക് പ്രവേശിച്ച അമൃത പിന്നിട് സിനിമ പിന്നണി ഗായികയായി. നടൻ ബാലയാണ് അമൃതയെ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. എന്നാൽ പിന്നിട് ഈ ബന്ധം വിവാഹമോചനത്തിൽ അവസാനിച്ചു. അവന്തിക എന്നൊരു മകളുണ്ട് അമൃതക്ക് ബാലയുമായിയുള്ള ബന്ധത്തിൽ. വിവാഹമോചനത്തിന് ശേഷം അമൃത സഹോദരി അഭിരാമിയുമൊത്തു അമൃതം ഗമയ എന്ന ബാൻഡിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി.

അടുത്തിടെ സോഷ്യൽ മീഡിയയിൽ അമൃത വിവാഹിതയാകുന്നു എന്ന രീതിയിൽ ചില ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. അമൃതയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിനെ ചുറ്റുപറ്റി വന്ന വാർത്തകൾ ആയിരുന്നു അതെല്ലാം പിന്നിൽ. എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേര്‍ന്നതാണ്. ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍ എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തിനില്‍ക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്കു കടക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനുമെല്ലാം നന്ദി” ഇങ്ങനെയായിരുന്നു അമൃതയുടെ പോസ്റ്റ്‌. പിന്നീdu അമൃത വിവാഹത്തെ കുറിച്ചാണ് സൂചിപ്പിക്കുന്നത് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു.

എന്നാൽ ആ വാർത്തകൾ സത്യമല്ല എന്നും ഞാൻ എന്റെ സംഗീതജീവിതത്തിലെ പുതിയ പ്രൊജക്ടിനെക്കുറിച്ചാണ് പോസ്റ്റ്‌ ഇട്ടത് എന്നും അമൃത മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇത്തരം വാർത്തകൾ കണ്ടു ഞെട്ടിപോയി എന്നും കുടുംബ ജീവിതവുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യമാണ് താൻ പറഞ്ഞതെന്നും അമൃത പറയുന്നു. “എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ. ആ പരിധി കടന്നാല്‍ ഞാൻ ഇതിനെ നിയമപരമായി നേരിടും. ഇപ്പോൾ ഇതിനോടു പ്രതികരിക്കണ്ട എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. എഴുതുന്നവർ എഴുതട്ടെ…” അമൃത പറയുന്നതിങ്ങനെ. ഇത്തരം വാർത്തകൾ നമ്മൾ ചിന്തിക്കാത്ത കാര്യങ്ങളെ കുറിച്ചാകുമെന്നു അമൃത പറയുന്നു. കഴിഞ്ഞ ദിവസം ഞാൻ കുറച്ചു തുണിത്തരങ്ങൾ വാങ്ങാൻ പോയിരുന്നു. അന്നത്തെ ചിത്രങ്ങളോ വിഡിയോകളോ പോസ്റ്റു ചെയ്താൽ ഞാൻ കല്യാണസാരിയെടുക്കാനാണു പോയതെന്നു പോലും പലരും പറയുകയും പ്രചരിപ്പിക്കുകയും ചെയ്തേക്കാം.അമൃതയുടെ വാക്കുകൾ ഇങ്ങനെ…

Comments are closed.