ബിജുമേനോൻ,പദ്മപ്രിയ, നിമിഷാ സജയൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ‘ഒരു തെക്കൻ തല്ലുകേസ്’ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്ത്. അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന ജീ ആർ ഇന്ദുഗോപന്റെ ചെറുകഥയെ ആധാരമാക്കി ഒരുക്കിയ ചിത്രം ഇ ഫോർ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവരും സൂര്യ മൂവിസിന്റെ ബാനറിൽ എ കെ സുനിലും ചേർന്നു ചേര്‍ന്ന് നിര്‍മ്മിക്കുന്നു.
സംഗീതം – ജസ്റ്റിന് വര്‍ഗീസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – റോഷന് ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ -ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മധു നീലകണ്ഠൻ ആണ്. പ്രിത്വിരാജ് ചിത്രം ബ്രോ ഡാഡിയുടെ തിരകഥാകൃത്തുക്കളിൽ ഒരാളായിരുന്നു തെക്കൻ തല്ലുകേസ് സംവിധായകൻ ശ്രീജിത്ത്. ട്രൈലെർ കാണാം.