അമ്മയുടെ മീറ്റിംഗിന് മക്കളെ കൊണ്ട് വരുന്നത് എന്തിനെന്നു ചോദിച്ചപ്പോൾ സുകുമാരൻ പറഞ്ഞ മറുപടി വർഷങ്ങൾക്ക് ശേഷം സത്യമായിമക്കളുടെ ഭാവിയിൽ ദീർഘ വീക്ഷണം ഉണ്ടായിരുന്ന ഒരാളാണ് നടൻ സുകുമാരൻ എന്നാണ് മല്ലിക സുകുമാരൻ പല കുറി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം മക്കൾ സിനിമ ലോകത്തെ മുൻനിര താരങ്ങളായി മാറി. ഇതേ കാര്യം പറയുകയാണ് സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ. തന്റെ യു ട്യൂബ് ചാനലിൽ പങ്കു വച്ച വിഡിയോയിൽ ആണ് ബാലചന്ദ്ര മേനോൻ സുകുമാരനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ചത്. സുകുമാരൻ വർഷങ്ങൾക്ക് മുൻപ് തന്നെ മക്കളുടെ സിനിമ ഭാവിയെ കുറിച്ചു പ്രവചിച്ചിരുന്നു എന്നാണ് ബാലചന്ദ്ര മേനോൻ പറയുന്നത്.

വർഷങ്ങൾക്ക് മുൻപ് അമ്മ മീറ്റിംഗിന് മക്കളായ ഇന്ദ്രജിത്തും പ്രിത്വിരാജിനും ഒപ്പം വന്നപ്പോൾ പറഞ്ഞ ഒരു വാചകം ഇന്ന് സത്യമായി മാറിയിരിക്കുകയാണ് എന്നാണ് ബാലചന്ദ്ര മേനോൻ ഫിലിമി ഫ്രൈഡേ എന്ന തന്റെ യുട്യൂബ് ചാനലിൽ പറയുന്നത്. സുകുമാരന്റെ ഗുണങ്ങള്‍ ഒരുപാട് കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണ് എന്നും ബാലചന്ദ്രമേനോൻ പറയുന്നു. സുകുമാരൻ ഒരു നിഷേധിയായി ജീവിച്ചതിനു പിന്നിലുള്ള യാഥാർഥ്യവും ബാലചന്ദ്ര മേനോൻ തുറന്നു പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

അമ്മയുടെ ജനറല്‍ ബോഡി നടക്കുന്ന സമയം, സുകുമാരന്‍ വരുന്നു. മിക്കവാറും മുണ്ടും ഷര്‍ട്ടും ഉടുത്താണ് അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറൊള്ളൂ. ഇത്തവണ രണ്ട് ആണ്‍മക്കളും അദ്ദേഹത്തിന്റെ കൂടെ ഉണ്ട്. ‘ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിംഗില്‍ കൊണ്ടുവന്നതെന്ന് ഞാന്‍ ചുമ്മാ ചോദിച്ചു. ‘നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ടേ ആശാനേ..നിങ്ങള്‍ക്ക്.. അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാ’ എന്ന് സുകുമാരന്‍ പറഞ്ഞു.

Comments are closed.