‘ആമേന്‍’ സിനിമയിലെ പള്ളി വിറകുവിലയ്ക്കാണ് പൊളിച്ച് കൊണ്ട് പോയത്!!കുറിപ്പ്അടുത്തിടെ ജനങ്ങൾക്കിടയിൽ ഏറെ പ്രതിഷേധം സൃഷ്ടിച്ച ഒരു വാർത്തയായിരുന്നു മിന്നൽ മുരളി എന്ന ചിത്രത്തിന്റെ സെറ്റ് ഒരു കൂട്ടം ആളുകൾ പൊളിച്ചത്. പള്ളിയുടെ രൂപത്തിൽ കാലടിയിൽ ഇട്ടിരുന്ന സെറ്റാണ് മതത്തിന്റെ പേരും പറഞ്ഞു ഒരു കൂട്ടർ തകർത്തത്. ഈ ഹീനപ്രവർത്തി ചെയ്തവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ലക്ഷണക്കണിന് രൂപ മുടക്കി നൂറിന് മുകളിൽ ജോലിക്കാരുടെ കഴിവ് കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒന്നായിരുന്നു ആ സെറ്റ്.

എന്നാൽ സെറ്റ് തകർത്തതിനെ അനുകൂലിച്ചു ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. സിനിമകളിലെ പള്ളികളുടെ സെറ്റ് ഇന്ന് പലയിടത്തും ഒരു തീർഥാടന കേന്ദ്രമായി ഉപയോഗിക്കുന്നു എന്നൊക്കെയുള്ള വാദമായിരുന്നു പലരും പറഞ്ഞത്. ആമേൻ എന്ന സിനിമയിലെ പള്ളി അത്തരത്തിൽ ഒരു തീർത്ഥാടന കേന്ദ്രമാണ് എന്നും പ്രചാരണങ്ങളുണ്ടായി. എന്നാൽ ഇത് തെറ്റാണെന്നു പറയുകയാണ് ആമേൻ ഷൂട്ട്‌ നടന്ന സ്ഥലത്തിന് അടുത്ത് താമസിച്ച ഒരു യുവാവ്. അനന്തു അജി എന്ന ആ യുവാവ് എഴുതിയ കുറിപ്പ് വൈറലാണ് കുറിപ്പ് ഇങ്ങനെ.

ആമേന്‍ സിനിമയ്ക്കായി 2013-ല്‍ ഇട്ട ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് സിനിമ ഷൂട്ടിംഗിന് ശേഷവും പൊളിച്ച് മാറ്റിയില്ലെന്നും അതിപ്പോഴൊരു ‘തീര്‍ത്ഥാടനകേന്ദ്രമായി’ മാറിയിരിക്കുകയാണെന്നുമൊക്കെ മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ച സംഘികള്‍ പറഞ്ഞു പരത്തുന്നുണ്ട്. ആമേന്‍ സിനിമയ്ക്കായി സെറ്റിട്ട പള്ളി എന്റെ നാട്ടിലാണ്.

ഉളവയ്പ്പില്‍, (ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക്). എന്റെ അറിവില്‍ ആമേന്‍ സിനിമയ്ക്കായി അന്ന് സെറ്റിട്ടത് ഈ ചിത്രത്തില്‍ കാണുന്ന ഒരേയൊരു പള്ളിയാണ്. അതും എന്റെ വീട്ടില്‍ നിന്ന് പത്തോ പതിനഞ്ചോ മിനിറ്റ് കഷ്ടി നടന്നാല്‍ എത്താവുന്ന ദൂരത്ത്. ചോറും കറിയുമൊക്കെ നേരത്തെ വെച്ച് സ്ത്രീകളടക്കമുള്ള ആളുകള്‍, കുട്ടികള്‍, പണിക്ക് അവധി കൊടുത്ത് ചേട്ടന്മാര്‍ ഒരു നാട് മൊത്തം ഷൂട്ടിംഗ് കാണാന്‍ എത്തുന്നത് ഞാനാദ്യമായി കാണുന്നത് അന്നാണ്. അതിന് മുന്പും അതിന് ശേഷവും വാരിക്കുഴിയിലെ കൊലപാതകമടക്കം ഒരുപാട് സിനിമകള്‍ ഉളവയ്പ്പില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഏതാണ്ട് ഒന്നൊന്നര മാസം നീണ്ടു നിന്ന ആമേന്റെ ഷൂട്ടിംഗിന് ശേഷം വിറക് വിലയ്ക്ക് ആ പള്ളി പൊളിച്ച് വില്‍ക്കുകയായിരുന്നു ഉണ്ടായത്. പക്ഷെ സംഘികള് പറയുന്ന ഇപ്പോഴും ‘തീര്‍ത്ഥാടനകേന്ദ്രമായി’ നില്‍ക്കുന്ന ആ പള്ളി ഏതാണ് എത്രയാലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല.ഇനിയിപ്പോ ഞാനറിയാതെ എന്റെ തൊട്ടടുത്തെങ്ങാനും വേറൊരു ‘തീര്‍ത്ഥാടനകേന്ദ്രം’ ഉണ്ടോ ആവോ? അല്ല ഇല്യൂമിനാറ്റിയുടെയൊക്കെ കാലമാണേ. ഒന്നും പറയാന്‍ പറ്റില്ല. പ്രധാന വിറ്റ് ഇതൊന്നുമല്ല. വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയ്ക്ക് വേണ്ടി സെറ്റ് ഇട്ട കൂട്ടത്തില്‍ ഒരു പാര്‍ട്ടി ഓഫീസും ഉണ്ടായിരുന്നു. അതിപ്പോ ഉളവയ്പ്പിലെ പാര്‍ട്ടിക്കാര്‍ ഓഫീസ് ആയിട്ട്ഉ പയോഗിക്കുവാണെന്നെങ്ങാനും ഇവറ്റകള് പറയുവോന്നാ എന്റെ പേടി’.

Comments are closed.