അമ്പിളി ദേവിയുമായി അന്നുണ്ടായ പ്രശ്നത്തെ പറ്റി നവ്യ നായർ

0
757

കലോത്സവ വേദികളിൽ നിന്നും സിനിമയിൽ എത്തിയ രണ്ടു നടിമാരാണ് അമ്പിളി ദേവിയും നവ്യ നായരും. സ്കൂൾ കലോത്‌സവങ്ങളിൽ ഒരേ വർഷം മത്സരങ്ങളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. കലാ തിലക പട്ടത്തിനു വേണ്ടി ഇരുവരും മത്സരിച്ചിട്ടുണ്ട്. അന്നൊരിക്കൽ അമ്പിളി ദേവിക്ക് കലാ തിലക പട്ടം ലഭിക്കുന്നതിന് പരാതിയുമായി നവ്യ കരഞ്ഞു പറയുന്ന വീഡിയോ വർഷങ്ങൾക്ക് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അമ്പിളി ദേവി അക്കാലത്തു തന്നെ സിനിമ നടി ആയതു കൊണ്ട് ആണ് തനിക്ക് ലഭിക്കേണ്ടിയിരുന്ന കലാതിലക പട്ടം അമ്പിളി ദേവിക്ക് കൊടുത്തതതു എന്ന് പരാതി പറഞ്ഞു ആണ് നവ്യ വിഡിയോയിൽ കരയുന്നത്. ഓരോ കലോത്സവത്തിന്റ സമയത്തും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പൊന്തി വരാറുണ്ട്. അന്ന് മാധ്യമങ്ങൾക്ക് മുന്നിലാണ് നവ്യ പൊട്ടിക്കരഞ്ഞത്. ഇടക്ക് അമ്പിളി ദേവിയുമായി ഉണ്ടായിരുന്ന പ്രശ്നത്തെ കുറിച്ചു നവ്യയോട് ജെ ബി ജംഗ്ഷൻ എന്ന പ്രോഗ്രാമിൽ ചോദ്യം ഉയർന്നിരുന്നു.

അമ്പിളിയെ നേരിട്ട് പരിചയമില്ലാത്ത സമയത്ത് കേട്ട കാര്യങ്ങള്‍ വെച്ചാണ് അന്ന് വഴക്കുണ്ടായത്. ചെറിയ പ്രായമായിരുന്നു. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലേക്ക് നായികയായി വിളിച്ചപ്പോള്‍ പരീക്ഷയായതുകൊണ്ടു അന്ന് അതിൽ അഭിനയിക്കാൻ പറ്റിയില്ല. അന്നെല്ലാവരും പറഞ്ഞു അമ്പിളി ദേവിയോടുള്ള വൈരാഗ്യം കൊണ്ട് ആ വേഷം ഞാൻ ചെയ്യാതിരുന്നതാണ് എന്ന്. അങ്ങനെ വിശ്വസിക്കുന്നവരോട് മറുപടി ഇത്രമാത്രം ‘എന്റെ കുടുംബ ക്ഷേത്രം കൊറ്റംകുളങ്ങരയാണ്. അമ്പിളിയുടെ വീടിന്റെ അടുത്താണ് ആ അമ്പലം. എന്റെ കല്യാണത്തിന്റെ മുഹൂര്‍ത്ത സമയം കുടുംബക്ഷേത്രത്തില്‍ എന്റെ പേരില്‍ വഴിപാട് കഴിച്ചത് അമ്പിളിയുടെ അമ്മയാണ്. ഇതില്‍ കൂടുതല്‍ ആ ബന്ധത്തെകുറിച്ചുപറയാനില്ല നവ്യ പറഞ്ഞതിങ്ങനെ.