രാജാവിന്റെ മകനിൽ മോഹൻലാലിനേക്കാളും പ്രതിഫലം ലഭിച്ചത് എനിക്ക്, അംബികാമലയാള സിനിമയുടെ മഹാമേരുവായി തിളങ്ങി നിൽക്കുകയാണ് മോഹൻലാൽ നാല് പതിറ്റാണ്ടുകളായി. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രം തൊട്ട് ഇന്ന് വരെ ഓരോ നിമിഷവും വളരുന്ന നടനാണ് മോഹൻലാൽ. തലമുറകളുടെ ലാലേട്ടനായി അദ്ദേഹം തുടരുകയാണ്. മറ്റു ഭാഷകളിൽ പോലും മോഹൻലാലിന് ആരാധകരുണ്ട്. വില്ലൻ വേഷങ്ങളിലൂടെ തുടങ്ങി പിന്നിട് സഹനടനും നായകനും ഒക്കെ ആയൊരാളാണ് മോഹൻലാൽ.

അദ്ദേഹത്തിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവായത് രാജാവിന്റെ മകൻ എന്ന ചിത്രമാണ്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രം മോഹൻലാലിന്റെ കരിയറിലെ ആദ്യ വലിയ ഹിറ്റാണ്. മോഹൻലാലിനൊപ്പം, രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച രാജാവിന്റെ മകനു തിരക്കഥ ഒരുക്കിയത് ഡെന്നിസ് ജോസഫാണ്. മോഹൻലാലിന്റെ വിൻസെന്റ് ഗോമസ് അന്നൊരു ട്രൻഡ് സെറ്റർ തന്നെയായിരുന്നു.

എന്നാൽ ആ സിനിമയിൽ അഭിനയിക്കുമ്പോൾ മോഹൻലാലിനേക്കാളും പ്രതിഫലം വാങ്ങിയിരുന്നത് അംബികയായിരുന്നു. മമ്മൂട്ടിക്ക് കിട്ടേണ്ട വേഷമായിരുന്നു ഒടുവിൽ മോഹൻലാലിലേക്ക് എത്തിയത്. അംബികയാകട്ടെ മലയാളത്തിൽ മാത്രമല്ല തമിഴിലും തിളങ്ങി നില്കുന്ന സമയമായിരുന്നു. മോഹന്ലാലിനേക്കാൾ താനാണ് രാജാവിന്റ മകന് പ്രതിഫലം വാങ്ങിയത് എന്നു അംബിക തന്നെയാണ് കുടുംബം മാഗസിന് നൽകിയ ആഭിമുഖത്തിൽ പറഞ്ഞത്.

Comments are closed.