ആലുവയിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടായാലും ചെന്നൈയിലിരിക്കുന്ന എന്നെ വിളിച്ച് ബാബു വഴക്ക് കൂടും, വാണി വിശ്വനാഥ്മലയാള സിനിമയിൽ വാണി വിശ്വനാഥ്‌ സൃഷ്ടിച്ച ഇരിപ്പിടം ഇപ്പോഴും ബാക്കിയാണ്. ആക്ഷൻ നായിക എന്ന പേര് വാണിക്ക് മുകളിൽ മറ്റൊരു മലയാള സിനിമ നായികയ്ക്കും ചേരില്ല. തെലുങ്കിൽ ഗ്ലാമർ വേഷങ്ങളിൽ എത്തിയിരുന്ന വാണി പിന്നിട് കരിയറിന്റെ മറ്റൊരു ഘട്ടത്തിലാണ് മാതൃഭാഷയായ മലയാളത്തിൽ അഭിനയിക്കാൻ എത്തുന്നത്. ബോൾഡായ ഒരുപിടി വേഷങ്ങളിൽ വാണി എത്തി. ആക്ഷൻ രംഗങ്ങളിലെ അസാമാന്യ മികവ് വാണിക്ക് കൈയടി നേടിക്കൊടുത്തു.

സഹതാരമായിരുന്ന ബാബുരാജിനെ ആണ് വാണി വിവാഹം ചെയ്തത്. അഞ്ചു വര്ഷത്തെ പ്രണയത്തിനു ശേഷമാണു ഇവർ വിവാഹിതരായത്. ബാബുരാജ് അക്കാലത്തു വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചിരുന്നത്. ഒരു സിനിമയുടെ സെറ്റിൽ വച്ചു വാണി ഒരു പാട്ടിന്റെ ചരണം പാടി. അതിന്റെ പല്ലവി എന്താണെന്നു വാണി ബാബുരാജിനോട് ചോദിച്ചു. ബാബുവിനു അറിയില്ല എന്നു വിചാരിച്ചാണ് ചോദിച്ചത്. പക്ഷെ വാണിയെ ഞെട്ടിച്ചു ബാബു അതിന്റെ പല്ലവി പാടി അവിടെ നിന്നാണ് ഇരുവരുടെ സൗഹൃദം തുടങ്ങുന്നത്. അത് പിന്നെ സൗഹൃദമായി, ഭിന്ന മതസ്ഥർ ആയതുകൊണ്ട് പലരുടെയും എതിർപ്പുകളോടെ ഇവർ വിവാഹിതരായി.

വിവാഹത്തിന് ശേഷം ഇത്ര വർഷം കഴിഞ്ഞും ഇരുവർക്കുമിടയിൽ ഇപ്പോഴും പ്രണയമുണ്ടെന്നാണ് വാണി പറയുന്നത്. എങ്കിലും തമ്മിൽ വഴക്ക് കൂടാറുണ്ട് എന്നും വാണി പറയുന്നു. ആലുവ ട്രാഫിക് ബ്ലോക്ക്‌ വന്നാൽ ചെന്നൈയിലിരിക്കുന്ന എന്നെ വിളിച്ചു വഴക്ക് പറയും. ബാബു ഇവിടെ എത്തുന്ന സമയം എന്നോട് പറഞ്ഞിട്ടുണ്ട് അത് തെറ്റും എന്നു വിചാരിച്ചാണ് വഴക്ക് കൂടുന്നെ. എനിക്കത് അറിയാവുന്നത് കൊണ്ട് കുഴപ്പമില്ല, അതൊരു രസമാണ് ” വാണി പറയുന്നു

Comments are closed.