തട്ടുകടയില്‍ കയറി ഭക്ഷണം കഴിച്ച് അല്ലു അര്‍ജുന്‍!!വീഡിയോ വൈറൽ

0
1064

തെലുങ്ക് സിനിമയിലെ മിന്നും താരങ്ങളിലൊരാളാണ് അല്ലു അർജുൻ. തെലുങ്ക് സിനിമ ആരാധകരുടെ മാത്രമല്ല മലയാളികളുടെയും മനസ് കവർന്ന ഒരാളാണ് അല്ലു. അല്ലുവിന്റ ഓരോ സിനിമയും ഇവിടെ ഡബ്ബ് ചെയ്ത് പുറത്തിറങ്ങാറുണ്ട്.അല്ലുവിന്റ ഒരു പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.ഷൂട്ടിംഗ് ഇടവേളയിൽ ഒരു തട്ടുകടയിൽ നിന്നും താരം ചായ കുടിക്കുന്ന വീഡിയോയാണ് വൈറൽ ആകുന്നത്.

സുകുമാറിന്റെ പുഷ്പ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ ഇടവേളയിലാണ് തട്ടുകടയിൽ നിന്നും അല്ലു ഭക്ഷണം കഴിച്ചത്.ആന്ധ്രപ്രദേശിലെ ഗോകവാരത്താണ് ചിത്രീകരണം നടക്കുന്നത്.കടയുടമക്ക് താരം നന്ദി പറയുന്നതും വിഡിയോയിൽ കാണാം.

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ട് ഭാഗങ്ങളായി ആയിരിക്കും പ്രദർശനത്തിനൊത്തുക.ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബറിൽ തീയേറ്ററിൽ പ്രദർശനത്തിനെത്തും.ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് ഫഹദ് ഫാസിലാണ്.തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Icon Staar #AlluArjun stops by a road side shack in Andhra Pradhesh to relish some authentic street food.@alluarjun #Pushpa #TeluguFilmNagar pic.twitter.com/pcAwi5T2g0
— Telugu FilmNagar (@telugufilmnagar) September 13, 2021