മണിച്ചിത്രത്താഴിലെ അല്ലിയെ ഓർമയില്ലേ !!ആ അല്ലി ഇപ്പോൾ എവിടെ?പ്രേക്ഷകരുടെ മനസ്സിൽ എന്നും സൂക്ഷിക്കപെടുന്ന ഒരു ചിത്രമാണ് മണിച്ചിത്രത്താഴ്. ഇന്നും ടി വി യിൽ വരുമ്പോൾ എത്രതവണ കണ്ടെങ്കിലും പ്രേക്ഷകർ മണിച്ചിത്രതാഴ് വീണ്ടും കാണാൻ ശ്രമിക്കാറുണ്ട്. മണിച്ചിത്രത്താഴിലെ അല്ലിയെ പ്രേക്ഷകർക്ക് ഓർമ്മയുണ്ടോ..? തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ നിറഞ്ഞു നിന്ന രുദ്രയാണ് ആ വേഷത്തിൽ എത്തിയത്. അശ്വിനീ എന്ന പേരിലാണ് രുദ്ര അപ്പോൾ സിനിമാലോകത് അറിയപ്പെട്ടത്. ഇപ്പോളിതാ താരത്തിന്റെ പുത്തൻ ലൂക്കിലുള്ള ചിത്രം വൈറലാകുകയാണ്.

വിമാനത്താവളത്തിൽ വച്ചു പ്രണവ് മാധവൻ എന്നൊരാൾ ആണ് രുദ്രയുടെ പുതിയ ചിത്രം പങ്കു വച്ചത്. “അല്ലിക്ക്‌ ആഭരണം എടുക്കാൻ ഞാൻ വന്നാൽ മതിയോ എന്നു ചോദിച്ചു.. ഈ മുഖം മറന്നൊ? ” എന്ന ചോദ്യത്തോടെ ആണ് പ്രണവ് രുദ്രക്കൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ്‌ ചെയ്തത്. സിനിമയിൽ നിന്നു അകന്നു നില്കുകയാണെങ്കിലും രുദ്ര തമിഴ് സീരിയൽ ലോകത്ത് ഏറെ ശ്രദ്ധേയയാണ്. 2001 മുതൽ തമിഴ് മെഗാസീരിയലുകളിൽ രുദ്ര വേഷമിട്ടിട്ടുണ്ട്.

2000 ത്തിൽ എന്നവളെ എന്ന തമിഴ് സിനിമയിലാണ് രുദ്ര അവസാനമായി അഭിനയിച്ചത്. കുടുംബകോടതി എന്ന വിജി തമ്പി ചിത്രത്തിൽ ആണ് മലയാളത്തിൽ രുദ്ര അവസാനമായി വേഷമിട്ടത്.. ധ്രുവം, ബട്ടർഫ്‌ളൈസ്, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നി സിനിമകളിലും രുദ്ര പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്.

Comments are closed.