എന്റെ അച്ഛൻ വരും !!ഡാഡയെ കാത്തിരിക്കുന്ന അല്ലി !വീഡിയോആട് ജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടി ജോർദാനിൽ ആയിരുന്നു പ്രിത്വിരാജും സംഘവം. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് അവിടെ കുടുങ്ങുകയും ഷൂട്ടിംഗ് പോലും തുടരാൻ കഴിയാത്ത അവസ്ഥയിൽ എത്തുകയും ചെയ്തു. എന്നാൽ ജോർദാനിൽ ലോക്ക് ഡൌൺ മാറിയതോടെ ഷൂട്ട്‌ നടത്താൻ ഉള്ള അനുവാദം ഏപ്രിൽ അവസാന വാരത്തോടെ ലഭിച്ചു. അൻപത്തി എട്ടു പേർ അടങ്ങുന്ന സംഘമായിരുന്നു ജോർദാനിൽ ഷൂട്ടിങ്ങിനു എത്തിയത്. അടുത്തിടെ ഷൂട്ട്‌ പൂർത്തിയായിരുന്നു.

നാളെ പ്രിത്വിയും സംഘവും നാട്ടിലെത്തും. മേയ് 22നാണ് പൃഥ്വിരാജ് കൊച്ചിയിൽ വിമാനം ഇറങ്ങുക. 58 അംഗ സംഘം ഡൽഹി വഴിയുള്ള പ്രത്യേക എയർ ഇന്ത്യയുടെ വിമാനത്തിൽ ആണ് കൊച്ചി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുക. ഇപ്പോഴുള്ള നിയമപ്രകാരം അണിയറപ്രവർത്തകർ വിദേശത്തു നിന്നു വന്നവരായത് കൊണ്ട് പതിനാലു ദിവസത്തെ ക്വാറൺറ്റൈന് വിധേയരാകും.മാർച്ച്‌ മാസമാണ് അവർ ഷൂട്ടിന് വേണ്ടി ജോർദാനിലേക്ക് പോയത്.

പ്രിത്വിയുടെ വരവും കാത്തിരിക്കുന്ന രണ്ട് പേരുണ്ട്. സുപ്രിയയും അല്ലിയും. ഏകദേശം മൂന്ന് മാസത്തോളമായി അവരിൽ നിന്നു മാറി നിൽക്കുന്ന പ്രിത്വിയെ കാണാൻ ഉള്ള എക്സൈട്മെന്റിൽ ആണ് ഇരുവരും ഉള്ളത്. അടുത്തിടെ സുപ്രിയ സോഷ്യൽ മീഡിയയിൽ അല്ലി മോളുടെ ഒരു വീഡിയോ പങ്കു വച്ചിരുന്നു. അല്ലി തന്റെ ബ്ലാക്ക് ബോർഡിൽ “My father is coming” എന്നു എഴുതുന്നതാണ് വിഡിയോയിൽ ഉള്ളത്. അതേ ക്യാപ്ഷനോടെ തന്നെയാണ് സുപ്രിയ വീഡിയോ പങ്കു വച്ചിരിക്കുന്നത്…

Comments are closed.