എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങൾ കാണാം

0
4

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയായ ഒരു താരമാണ് എലീന പടിക്കൽ. സീരിയലുകളിലുടെ അഭിനയ ജീവിതം തുടങ്ങിയ താരം പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണിൽ മത്സരാർത്ഥി ആയി എത്തി പ്രശസ്തി നേടി. കോവിഡ് പ്രശ്നങ്ങൾ കാരണം ഷോ അവസാനിക്കുമ്പോഴും അവസാന മത്സരാർഥികളിൽ ഒരാളായി എലീന തുടർന്നു. ഒരു അവതാരിക എന്ന നിലയിലും താരം ശ്രദ്ധേയയാണ്

എലീനയുടെ വിവാഹ നിശ്ചയം ഇപ്പോൾ കഴിഞ്ഞിരിക്കുകയാണ്. ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് രോഹിതിന്റെയും എലീനയുടെയും വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളിയത്. തന്റെ പ്രണയത്തെ കുറിച്ചു കുറച്ചു നാൾ മുൻപ് ആണ് എലീന വെളിപ്പെടുത്തിയത്. കോഴിക്കോട് സ്വദേശിയായ രോഹിത് ഒരു എൻജിനീയറാണ്. തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലിൽവച്ചായിരുന്നു എൻഗേജ്മെന്റ് ചടങ്ങുകള്‍ നടന്നത്.

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു നടത്തിയ ചടങ്ങിൽ വളരെ കുറച്ചു അതിഥികൾ മാത്രമാണ് പങ്കെടുത്തത്. ഗോൾഡൻ നിറത്തിലുള്ള ലെഹങ്ക അണിഞ്ഞാണ് എലീന വേദിയിൽ എത്തിയത്. എലീന രോഹിത് എന്നും വസ്ത്രത്തിൽ തുന്നി ചേർത്തിട്ടുണ്ട്. ഹിപ് ബെൽറ്റിലാണ് പേരുകൾ ഉള്ളത്. അറുപതു തൊഴിലാളികൾ ചേർന്ന് 500 മണിക്കൂർ കൊണ്ടാണ് ഈ വസ്ത്രം ഒരുക്കിയത്