കിടിലൻ ലുക്കിൽ അക്ഷയ് രാധാകൃഷ്ണൻ…വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾപതിനെട്ടാം പടി എന്ന ശങ്കർ രാമകൃഷ്ണൻ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് അക്ഷയ് രാധാകൃഷ്ണന്‍. ആലുവ പട്ടേരിപുരം ആണ് അക്ഷയയുടെ സ്വദേശം. കല്‍ക്കട്ട ന്യൂസില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് അക്ഷയ് കടന്നുവരുന്നത്. പതിനെട്ടാം പടിയിലെ അയ്യപ്പന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് അക്ഷയ് ശ്രദ്ധിക്കപ്പെടുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ,സുരാജ് വെഞ്ഞാറമൂട്, മനോജ് കെ. ജയൻ, ഉണ്ണിമുകുന്ദൻ, ലാലു അലക്സ്, മണിയൻ പിള്ള രാജു, പ്രിയാമണി, സാനിയ അയ്യപ്പൻ, മുത്തു മണി തുടങ്ങി 65 പുതുമുഖങ്ങൾ ഉൾപ്പെടെ വലിയ ഒരു താരനിര തന്നെ പതിനെട്ടാം പടിയിൽ ഉണ്ടായിരുന്നു. അക്ഷയ് രാധാകൃഷ്ണന്റെ പുതിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഷഫീക് അലിയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കോസ്റ്റുമും & സ്റ്റൈലിഷ് അഖില മാത്യു..ഫോട്ടോസ് കാണാം

നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളപ്പമാണ് അക്ഷയ് രാധാകൃഷ്ണന്റെ റിലീസിനു ഒരുങ്ങുന്ന ചിത്രം. അക്ഷയ് രാധാകൃഷ്ണൻ,ഷൈൻ ടോം ചാക്കോ, നൂറിൻ ഷെരീഫ്, റോമാ, ശ്രീജിത്ത് രവി, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം വൈശാഖ്, ജൂൺ ഫെയിം ഫാഹിം, കൈലാഷ്, സോഹൻ സീനുലാൽ തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജീവൻലാൽ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിമ്മിച്ചിരിക്കുന്നത് ബറോക്ക് ഫിലിംസിന്റെ ബാനറിൽ ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും കൂടെയാണ് . ഛായാഗ്രഹണം നിർവഹിക്കുന്നത് ശിഹാബ് ഓങ്ങല്ലൂർ. ജ്യോതിഷ് ശങ്കർ കലാസംവിധാനം നിർവഹിക്കുന്നു.

Comments are closed.