എന്റെ ഭർത്താവിനെ കുറിച്ചറിഞ്ഞു എനിക്ക് റേഷൻ കാർഡ് ഉണ്ടാക്കി തരാനാണോ, കസ്തൂരി

0
10

മികച്ച വേഷങ്ങളുമായി ശ്രദ്ധേയയായ നടിയാണ് കസ്തൂരി. തെന്നിന്ത്യൻ സിനിമ ലോകത്തു നായികയായി തൊണ്ണൂറുകളിൽ തിളങ്ങിയ താരം വിവാഹത്തിന് ശേഷം സിനിമ ലോകത്തു നിന്നൊരു ഇടവേള എടുത്തിരുന്നു. രണ്ടാം വരവിൽ ബോൾഡ് ആയ വേഷങ്ങൾ കസ്തൂരി ചെയ്തു ഫലിപ്പിച്ചു. സാമൂഹിക പ്രവർത്തക എന്ന നിലയിലും ശ്രദ്ധേയയായ ഒരാളാണ് കസ്തൂരി. തന്റെ നിലപാടുകളുടെ പേരിലും ശ്രദ്ധേയയായ ഒരാളാണ് കസ്തൂരി.

കസ്തൂരി ഇതുവരെയും സോഷ്യൽ മീഡിയയിലോ മറ്റു പൊതു ഇടങ്ങളിലോ തന്റെ കുടുംബത്തെ കുറിച്ചു പറയുകയോ പരിചയപെടുത്തുകയോ ചെയ്തിട്ടില്ല. അടുത്തിടെ താരത്തിനോട് ഇതേക്കുറിച്ചു ട്വിറ്ററിൽ ഒരു ആരാധകൻ ചോദിച്ചിരുന്നു. അതിനു കസ്തൂരിയുടെ മറുപടി ശ്രദ്ധേയമാണ്. എന്റെ സ്വകാര്യ ജീവിതം ഒരു പ്രദർശന വസ്തുവല്ല എന്നാണ് കസ്തൂരി പറഞ്ഞത്. കസ്തൂരിയുടെ വാക്കുകൾ ഇങ്ങനെ.

കൊച്ചു കുട്ടികളെ പോലും ഞരമ്പന്മാർ വെറുതെ വിടാതിരിക്കുമ്പോൾ എന്തിനാണ് ഞാൻ എന്റെ കുടുംബത്തെ കുറിച്ച് വ്യക്തമാക്കുന്നത്? എന്റെ പങ്കാളിയുടെ വിവരങ്ങൾ അറിഞ്ഞിട്ട് നിങ്ങൾ എനിക്ക് റേഷൻ കാർഡ് ഉണ്ടാക്കിത്തരുവാൻ പോകുവാണോ? എന്റെ സ്വകാര്യജീവിതം എന്റേത് മാത്രമാണ്. അത് ഒരു പ്രദർശനവസ്തുവല്ല. എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അവരെ കുറിച്ചറിയാം. മറ്റുള്ളവർ എന്തിന് അതറിയണം?