ഞാ​ൻ​ ​അ​ല്പം​ ​അ​തി​ഭാ​വു​ക​ത്വം​ ​ക​ല​ർ​ത്തി​ ​ഓ​വ​ർ​ ​ആ​ക്ട് ​ചെ​യ്യു​ന്നൊ​രു​ ​ന​ട​നാ​ണ്!അജു വർഗീസ്മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രം മലയാളത്തിന് സമ്മാനിച്ചത് ഒരു കൂട്ടം കഴിവുറ്റ താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയുമാണ്. അവരിൽ പ്രശസ്തിയുടെയും സ്വീകാര്യതയുടെയും പടവുകൾ കയറിയ താരങ്ങളിൽ ഒരാൾ തന്നെയാണ് അജു വർഗീസ്. മലയാള സിനിമയുടെ രസക്കൂട്ടുകളിൽ അജുവിന്റെ പേര് ഒഴിവാകാൻ കഴിയാത്ത ഒന്ന് തന്നെയായി പില്കാലത് മാറി. പുട്ടിനു പീര കണക്കെ അയാൾ നമ്മുടെ സിനിമകളിലെ അഭിവാജ്യ ഘടകമായി മാറി.

ഇന്ന് അജു ഒരു നടൻ മാത്രമല്ല നിർമാതാവും, സംവിധായകനും വിതരണക്കാരനും ഒക്കെയാണ്. സാജൻ ബേക്കറി എന്ന ചിത്രത്തിന്റെ തിരകഥ രചിക്കുന്നത് അജു വർഗീസ് ആണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ അജു തന്റെ അഭിനയ ശൈലിയെ കുറിച്ചു പറഞ്ഞ വാക്കുകൾ വൈറലാണ്. അജു പറയുന്നതിങ്ങനെ “​റിയ​ലി​സ്റ്റി​ക് ​അ​ഭി​ന​യ​മ​ല്ല​ ​എ​ന്റേ​ത്. അ​തി​ൽ​ ​ഞാ​ൻ​ ​ഉ​ൾ​പ്പെ​ടു​മെ​ന്ന് ​തോ​ന്നു​ന്നി​ല്ല.​ ​ഞാ​ൻ​ ​അ​ല്പം​ ​അ​തി​ഭാ​വു​ക​ത്വം​ ​ക​ല​ർ​ത്തി​ ​ഓ​വ​ർ​ ​ആ​ക്ട് ​ചെ​യ്യു​ന്നൊ​രു​ ​ന​ട​നാ​ണ്.​ ​ഒ​ന്ന് ​ന​ല്ല​തും​ ​മ​റ്റൊ​ന്ന് ​മോ​ശ​വു​മാ​ണെ​ന്ന​ ​അ​ഭി​പ്രാ​യം​ ​എ​നി​ക്കി​ല്ല.​ ​പ​ക്ഷേ​ ​എ​നി​ക്ക് ​റി​യ​ലി​സ്റ്റി​ക് ​രീ​തി​യി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​അ​റി​യി​ല്ല.

വി​ളി​ച്ച​ ​എ​ല്ലാ​ ​സം​വി​ധാ​യ​ക​രു​ടെ​യും​ ​സി​നി​മ​യി​ൽ​ ​ഞാ​ൻ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​സീ​നി​ന്റെ​ ​വ​ലി​പ്പം​ ​നോ​ക്കി​ ​ഇ​തു​വ​രെ​യും​ ​ഒ​രു​ ​സി​നി​മ​യി​ലും​ ​അ​ഭി​ന​യി​ച്ചി​ട്ടി​ല്ല.​ ​എ​ന്നെ​ ​ആ​വ​ശ്യ​മു​ള്ള​വ​ർ​ ​തീ​ർ​ച്ച​യാ​യും​ ​വി​ളി​ക്കും.​ ​ഞാ​ൻ​ ​അ​ഭി​ന​യി​ച്ച​ ​സി​നി​മ​ക​ൾ​ ​വി​ജ​യ​ത്തി​ന്റെ​ ​മ​ധു​ര​വും​ ​പ​രാ​ജ​യ​ത്തി​ന്റെ​ ​ക​യ്പ്പും​ ​അ​റി​ഞ്ഞി​ട്ടു​ള്ള​വ​യാ​ണ്.
അ​ഭി​നേ​താ​വ് ​ എ​ന്ന​ ​നി​ല​യി​ൽ​ ​വി​ല​യി​രു​ത്തു​ക​യാ​ണെ​ങ്കി​ൽ​ ​ഒ​രു​ ​സാ​ധാ​ര​ണ​ ​അ​ഭി​നേ​താ​വ് ​എ​ന്ന് ​മാ​ത്ര​മേ​ ​പ​റ​യാ​ൻ​ ​ക​ഴി​യൂ.​ ​അ​ഭി​ന​യ​ത്തി​ൽ​ ​ഇ​നി​യും​ ​ബ​ഹു​ദൂ​രം​ ​സ​ഞ്ച​രി​ക്കാ​നു​ണ്ട്”

Comments are closed.