കോവിഡ് പ്രതിരോധത്തിന് അജിത്തിന്റെ ദക്ഷയുംഒരു സിനിമ നടൻ എന്നതിലുപരി ഗാഡ്ജെറ്റ് ടെക്‌നോളജി ഫ്രീക് ആണ് തല അജിത്കുമാർ. ഇതേ കാര്യങ്ങളിൽ വളരെയധികം അപ്ഡേറ്റഡും റിസേർച് നടത്തിയ ഒരാളുമെന്ന നിലക്ക്. 2018ല്‍ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അജിത്തിനെ സിസ്റ്റം അഡ്വൈസറും ഹെലികോപ്റ്റര്‍ ടെസ്റ്റ് പൈലറ്റുമായി നിയമിച്ചിരുന്നു. അജിത്തിന്റെ മേൽനോട്ടത്തിൽ ദക്ഷ എന്ന ഒരു ഡ്രോൺ അവർ വികസിപ്പിച്ചെടുത്തിരുന്നു, ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥകളാണ് അതിനു അജിത്തിനൊപ്പം പ്രവർത്തിച്ചത്.

ദക്ഷയുടെ ഡിസൈൻ മുതൽ അതിന്റെ ടെക്‌നോളജി സൈഡിൽ വരെ അജിത്തിന്റെ ഉപദേശങ്ങൾ സഹായിച്ചു എന്നാണ് വിദ്യാർഥികൾ പറഞ്ഞത്. ഒരു മെഡിക്കൽ ആംബുലൻസ് എന്ന രീതിയിലാണ് ദക്ഷയുടെ സേവനം. മെഡിക്കൽ എക്സ്പ്രസ്സ് UAV ചലഞ്ച് എന്ന ഇന്റർനാഷണൽ എക്സ്പോയിലെ പല രാജ്യത്തെ ഡ്രോണുകളോട് മത്സരിചു അജിത്തിന്റെ ടീമിന്റെ ദക്ഷ രണ്ടാം സ്ഥാനം നേടിയിരുന്നു.

കോവിഡ് പോരാട്ടത്തിന് ദക്ഷിണേന്ത്യൻ സർക്കാരുകളെ സഹായിക്കാൻ അജിത്തിന്റെ ദക്ഷയും ഇനി രംഗത്ത് . വലിയ പ്രദേശങ്ങള്‍ അണുവിമുക്തമാക്കാൻ ദക്ഷ എന്ന ഡ്രോൺ വഴി സാധിക്കും. പല സ്ഥലങ്ങളും ദക്ഷ ഉപയോഗിച്ച് ആണു നശീകരണം നടത്തിയിരുന്നു അടുത്തിടെ. ഈ ടെക്‌നോളജിയെ കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ സോഷ്യൽ മീഡിയിലൂടെ അഭിനന്ദിച്ചിരുന്നു.

Comments are closed.