എഡിറ്ററിൽ നിന്നു സംവിധായകനിലേക്ക് !! ഒടുവിൽ നടനിലേക്ക് !!അജി ജോൺ അഥവാ ഉമ്മൻ…..

0
519

വെള്ളയും വെള്ളയും ഇട്ടു വന്നു കോശിയുടെ കൂട്ടത്തിൽ നിന്നു അയ്യപ്പനു പണി കൊടുക്കാൻ നിന്ന ഉമ്മനെ ഓർമയില്ലേ. ചെറുതെങ്കിലും മികച്ചു നിന്ന ആ വേഷത്തിനു പിന്നിലെ പേര് അജി ജോൺ എന്നാണ് ചിലപ്പോൾ അജി ജോണിനെ നിങ്ങൾ അറിയും. നല്ലവൻ, ഹോട്ടൽ കാലിഫോർണിയ എന്ന ചിത്രങ്ങളുടെ സംവിധായകനാണ് അജി ജോൺ. അതിനു മുൻപാകട്ടെ സിനിമ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു എഡിറ്ററും. ഇതിനും മുൻപും സിനിമകളിൽ അഭിനയിച്ചിട്ടുള്ള അജി ജോൺ വീണ്ടും ശ്രദ്ധേയമായ വേഷങ്ങളുമായി എത്തുകയാണ്.

സുഗീത് സംവിധാനം ചെയ്ത ശിക്കാരി ശംഭു എന്ന ചിത്രത്തിലൂടെ ആണ് അജി ജോൺ ശ്രദ്ധേയനാകുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ എത്തിയത് എങ്ങനെ എന്ന് അജി ജോൺ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ…

“എടാ ജോണിക്കു വേഷമില്ലെങ്കിലും നിനക്കു തന്നെ ആ വേഷം തരണമെന്നാ ഈ ജോണി ആന്റണി പറയുന്നത്…അതുകൊണ്ട് നിന്റെ പ്രതിഫലത്തിന്റെ പകുതി നീ ജോണിക്കു കൊടുത്തേക്കണം” ഒരു രാത്രിയിൽ സച്ചിയേട്ടന്റെ ഫോൺ കോളിൽ നിന്നും ആരംഭിച്ചതായിരുന്നു ഈ കഥാപാത്രത്തിന്റെ യാത്ര. അജി ജോണിൽ നിന്നും അയ്യപ്പനും കോശിയിലെ ‘ഉമ്മനിലേക്കുള്ള’ ആ വലിയ ദൂരം മുഴുവൻ മലയാളത്തിന്റെ പ്രഗത്ഭനായ ചലച്ചിത്രകാരൻ സച്ചിയേട്ടന്റെ കാഴ്ചക്കൊപ്പം നടക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഞാൻ. രൂപവും ശരീരഭാഷയും മാറ്റി ഒരു കട്ടപ്പനക്കാരൻ രാഷ്ട്രീയ നേതാവായി എന്നെ പരുവപ്പെടുത്തിയ ആ വീക്ഷണത്തിന് ഒരായിരം നന്ദി…കഥാകാരൻ ഒരു തീയായി മാറുമ്പോൾ എരിച്ചിലായി മാറുമ്പോൾ അയ്യപ്പനും കോശിയും കത്തിപടരുന്നു. Thank you സച്ചിയേട്ടാ for this Love.. Love you my dear ജോണി ചേട്ടാ… ഉമ്മന്റെ വഴികളിൽ താങ്ങായതിനു. (പ്രതിഫലത്തിന്റെ പകുതി ജോണി ചേട്ടന് കൊടുത്തിട്ടില്ല..”