ജയറാമിൽ നിന്നും ആ ചവിട്ട് കൊണ്ടു!! ഇന്ദ്രൻസ് ഇപ്പോഴും ആ വേദന മാറാൻ വർഷാവർഷം ആയുർവേദ ചികിത്സക്ക് പോകാറുണ്ട്

0
2451

പുറത്തിറങ്ങി ഇത്രയും വർഷങ്ങളായിട്ടും ട്രോളുകളിലൂടെയും മെമ്മുകളിലൂടെയും ഇപ്പോഴും മലയാളി ഓർക്കുന്ന ഒരു സിനിമയാണ് കാവടിയാട്ടം. ജയറാം, ജഗതി, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്. ഒരു മുഴുനീള കോമഡി ചിത്രമായിരുന്നു കാവടിയാട്ടം.അനിയൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ ഇന്ദ്രൻസും അഭിനയിച്ചിരുന്നു.വസ്ത്രാലങ്കാരകൻ എന്ന നിലയിൽ നിന്നും നടനിലേക്ക് മാറിയ ഇന്ദ്രൻസിന്റെ ആദ്യ കാല സിനിമകളിൽ ഒന്നാണ് കാവടിയാട്ടം. ചിത്രത്തിലെ ഒരു രംഗത്തിൽ പറ്റിയ അപകടത്തിന്റെ വേദന ഇപ്പോഴും ഇന്ദ്രൻസ് അനുഭവിക്കുന്നുണ്ടെന്നാണ് സംവിധായകൻ അനിയൻ പറയുന്നത്. അനിയൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ വാക്കുകൾ ഇങ്ങനെ.

” കാവടിയാട്ടത്തിലെ ഒരു രംഗത്തിൽ ചായക്കടയിൽ വച്ചു സിദ്ദിഖ്‌നെ ജയറാം ചവിട്ടുന്നുണ്ട്. ഈ ചവിട്ടുന്ന രംഗത്ത് എല്ലാം താരങ്ങൾ തമ്മിൽ ഒരു അകലം സൂക്ഷിക്കണം അല്ലെങ്കിൽ അപകടം പറ്റും. അന്ന് ആ ഷോട്ട് എടുക്കുന്നതിനിടെ ചവിട്ട് കിട്ടിയത് ഇന്ദ്രൻസിനാണ്. ജയറാമിന്റെ കാലിനു നല്ല നീളം ഉണ്ടല്ലോ. ആ വേദന ഇപ്പോഴും ഇന്ദ്രൻസിനുണ്ട്. അത് മാറാൻ വർഷാവർഷം ഇന്ദ്രൻസ് ആയുർവേദ ചികിത്സാ നടത്താറുണ്ട്. ഞാനും ആ സമയത്ത് അത് അറിഞ്ഞിരുന്നില്ല. അടുത്തിടെ അവാർഡ് കിട്ടിയപ്പോൾ അഭിനന്ദനം അറിയിക്കാൻ വിളിച്ചപ്പോഴാണ് ഇന്ദ്രൻസ് ഈ കാര്യം പറയുന്നത്.