അജഗജാന്തരത്തിന്റെ ട്രൈലർ ലീക്കായി!! വാട്സ് ആപ് ഗ്രൂപുകളിൽ പടരുന്നു

0
6940

സ്വാന്തന്ത്ര്യം അർദ്ധ രാത്രിയിൽ എന്ന സിനിമക്ക് ശേഷം ടിനു പാപച്ചൻ ഒരുക്കുന്ന പുതിയ ചിത്രമാണ് അജഗജാന്തരം. ആന്റണി പെപ്പെ നായകനാകുന്ന ചിത്രം ഡിസംബർ രണ്ടിന് റീലീസ് ചെയ്യാനിരിക്കുകയായിരുന്നു. പിന്നീട് മരക്കാർ അപ്രതീക്ഷിതമായി തീയേറ്ററുകളിൽ എത്തുമെന്ന് അറിഞ്ഞതോടെ റീലീസ് മാറ്റുകയായിരുന്നു. ഒരു അമ്പല പറമ്പും ഉത്സവവും പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്

ക്രിസ്മസ് റീലീസ് ആയി ആണ് അജഗജാന്തരം പ്രേക്ഷകർക്ക് മുന്നിൽ എത്തുക. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ട്രൈയ്ലർ ലീക്ക് ആയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ, പ്രത്യേകിച്ച് വാട്സ്ആപ്പിലൂടെ ചിത്രത്തിന്റെ ട്രൈലെർ ക്ലിപ്പ് വേഗത്തിൽ പടരുകയാണ്. എങ്ങനാണ് ഇത് ലീക്ക് ആയത് എന്ന് ഒരു വിവരവുമില്ല.

27 നു ആണ് ഔദ്യോഗികമായി ട്രൈലെർ പുറത്ത് വരാനിരുന്നത്. ലീക്ക് ആയത് കൊണ്ട് തന്നെ നേരത്തെ ട്രൈലെർ റീലീസ് ചെയ്യേണ്ട അവസ്ഥയിലാണ് അണിയറ പ്രവർത്തകർ. ഇതിനു മുൻപ് ഒരു തവണ ചിത്രത്തിന്റ ട്രൈലെർ റീലീസ് ചെയ്യാൻ പ്ലാൻ ചെയുകയും, മരക്കാർ തീയേറ്ററുകളിൽ റീലീസ് ആകും എന്ന വാർത്ത അറിഞ്ഞു ട്രൈലെർ റീലീസ് മാറ്റി വയ്ക്കുകയും ചെയ്തിരുന്നു.