അവധിക്കാല ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കു വച്ചു അഹാന കൃഷ്ണ

0
160

സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് അഹാന. ഒരുപക്ഷെ അങ്ങനെ പറയുന്നതിനേക്കാൾ അഹാനയുടെ കുടുംബം എന്ന് വേണം പറയാൻ. അഹാനയുടെ കുടുംബത്തിലെ ഓരോ അംഗങ്ങളും സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. അഹാനയും മൂന്നു സഹോദരിമാരും യുട്യൂബ് വ്ലോഗർമാരാണ്. അതോടൊപ്പം ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെസേഴ്സുമാണ്. ഒരുപാട് ആരാധകരുണ്ട് ഇവർക്കെല്ലാം

ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെ ആണ് അഹാന സിനിമ ലോകത്തേക്ക് എത്തുന്നത്. ഏറെ കാലം നല്ല വേഷങ്ങൾ ലഭിക്കാത്തത് കൊണ്ട് ഒരു ഇടവേള എടുത്തിരുന്ന അഹാനക്ക് പിന്നീട് ഒരു ബ്രേക്ക്‌ ത്രൂ ലഭിക്കുന്നത് ലുക്കാ എന്ന സിനിമയിലൂടെയാണ്. നിഹാരിക എന്ന അഹാനയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു