ഷൂട്ടിംഗ് നേരത്തെ തീരുന്ന ദിവസങ്ങളിൽ ഇതാണ് അവസ്ഥ;അഹാനയുടെ പുത്തൻ ചിത്രങ്ങൾ

0
342

നടൻ കൃഷ്ണകുമാറിന്റ മകളും സിനിമ താരവുമാണ് അഹാന കൃഷ്ണ. ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെ ആണ് അഹാന സിനിമ ലോകത്തെത്തിയത്. ലൂക്കാ എന്ന സിനിമയിലെ നിഹാരിക എന്ന കഥാപാത്രം താരത്തിന് ഒരുപാട് കൈയടി നേടിക്കൊടുത്ത ഒന്നാണ് . നാൻസി റാണി, പിടികിട്ടാപ്പുള്ളി എന്നി സിനിമകളിലാണ് അഹാന ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് അഹാന. അഹാന മാത്രമല്ല അഹാനയുടെ കുടുംബവും.

തന്റെ ഫോട്ടോകളും വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട് ഒരു വ്ലോഗർ കൂടെയാണ് അഹാന.സോഷ്യൽ മീഡിയയിൽ ഒരുപാട് ഫോളോവെർസ് ഉള്ള ഒരാളാണ് അഹാന. അത് കൊണ്ട് തന്നെ ചിലപ്പോഴെങ്കിലും ഒരുപാട് വിമർശനങ്ങളും താരം നേരിട്ടിട്ടുണ്ട്. അപ്പോഴെല്ലാം അതിനെതിരെ ശക്തമായി പ്രതികരിച്ചു രംഗത്ത് വന്നിട്ടുമുണ്ട് അഹാന.

ഇപ്പോൾ അഹാന സോഷ്യൽ മീഡിയയിൽ പങ്കു വച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. “ഷൂട്ട് നേരത്തെ തീർന്നു റൂമിലേക്ക് പോകാൻ ആവശ്യപ്പെടുമ്പോൾ ചെയ്യുന്നത് ” എന്ന ക്യാപ്ഷ്യനോടെ ആണ് അഹാന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.