വൈറലായി അഹാനയുടെ പുത്തൻ ചിത്രങ്ങൾ

0
832

നടൻ കൃഷ്ണകുമാറിന്റ മകളും സിനിമ താരവുമാണ് അഹാന കൃഷ്ണ. ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെ ആണ് അഹാന സിനിമ ലോകത്തെത്തിയത്. ലൂക്കാ എന്ന സിനിമയിലെ നിഹാരിക എന്ന കഥാപാത്രം താരത്തിന് ഒരുപാട് കൈയടി നേടിക്കൊടുത്ത ഒന്നാണ് . നാൻസി റാണി, പിടികിട്ടാപ്പുള്ളി എന്നി സിനിമകളിലാണ് അഹാന ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് അഹാന. അഹാന മാത്രമല്ല അഹാനയുടെ കുടുംബവും.

കൃഷ്ണകുമാറിന്റെ മക്കൾ നാല് പേരും സോഷ്യൽ മീഡിയയിൽ സജീവമാണ്. അഹാനയും, ഇഷാനിയും, ദിയയും, ഹന്സികയുമെല്ലാം വ്ലോഗർമാരാണ്. ഇവരുടെ വ്ലോഗുകളും യുട്യൂബ് ചാനലുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതമാണ്. അഹാനയാണ് ആദ്യമായി ആ കുടുംബത്തിൽ നിന്നും വ്‌ളോഗിംഗ് തുടങ്ങുന്നത്. നാലര ലക്ഷം സബ്സ്ക്രൈബേർസ് ആണ് അഹാനയുടെ വ്‌ളോഗിംഗ് ചാനലിന് ഉള്ളത്.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അഹാന പങ്കു വച്ച ഒരു പോസ്റ്റ്‌ വൈറലാണ്. പൂളിൽ അഹാന നിൽക്കുന്ന ചിത്രങ്ങളാണ് ആ പോസ്റ്റിൽ ഉള്ളത്. ഒപ്പം ആ ചിത്രങ്ങൾ താൻ എങ്ങനെ ഷൂട്ട് ചെയ്തെന്നു ഉള്ളതിന്റെ യുട്യൂബ് വിഡിയോയും താരം ബയോയിൽ കൊടുത്തിട്ടുള്ളതായി കുറിച്ചിരുന്നു.ആ വീഡിയോ ഇപ്പോൾ യുട്യൂബ് ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്താണ്.