എന്റെ വീടിനു തീ പിടിച്ചു ഇറങ്ങിയോടിയാലും അത് ഞാൻ കൈയിലെടുക്കും !! അഹാന പറയുന്നുനടന്‍ കൃഷ്‍ണകുമാറിന്റെ മകള്‍ അഹാന കൃഷ്‍ണകുമാര്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറിയത്. സിനിമയിൽ അഞ്ചു വർഷം പൂർത്തിയാക്കിയ ഒരാളാണ് അഹാന കൃഷ്ണകുമാർ. ലൂക്കായിൽ ടൊവീനോയുടെ നായികയായി ‘നിഹാരിക’ എന്ന കഥാപാത്രമായി എത്തിയതോടെ അഹാനയുടെ ആരാധകരുടെ എണ്ണം പതിന്മടങ്ങു കൂടി. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് അഹാന എപ്പോഴും. അടുത്തിടെ അഹാന ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ഒരു പോസ്റ്റ്‌ ശ്രദ്ധേയമാക്കുകയാണ്

അഹാനയെ കുറിച്ചു അമ്മ സിന്ധു കൃഷ്ണകുമാർ എഴുതിയ ഒരു ഡയറിക്കുറിപ്പിന്റെ ചിത്രമാണ് അഹാന പോസ്റ്റ്‌ ചെയ്തത്. എന്നാൽ ഈ ഡയറികുറിപ്പ് വർഷങ്ങൾക്ക് മുൻപ് എഴുതിയതാണ്. അഹാനക്ക് രണ്ടു വയസാകുന്നതിനു മുൻപ് സിന്ധു എഴുതിയ ഡയറികുറിപ്പാണത്. 1997 ഒക്ടോബർ 8 നു ആണ് സിന്ധു അഹാനയെ കുറിച്ചു ആ കുറിപ്പ് എഴുതിയത്. വീടിനു തീ പിടിച്ചെന്ന് പറഞ്ഞാലും രക്ഷപെടുമ്പോൾ ആദ്യമെടുക്കുന്ന വസ്തുക്കളിൽ ഒന്നായിരിക്കും ഈ ഡയറി എന്ന് അഹാന പറയുന്നു

“വര്‍ക്കൗട്ട് ചെയ്യുന്നതില്‍ ഇരുപത് മിനിറ്റും ഞാന്‍ കണ്ണാടിക്ക് മുന്നിലാണ് ചെലവഴിക്കുന്നതെന്ന് ജിമ്മിലെ സുഹൃത്തുക്കള്‍ പറയാറുണ്ട്. ഇതൊരു പ്രശ്‌നമാണോ എന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. ഒരു ഡയറിക്കുറിപ്പായിരുന്നു അമ്മ മറുപടിയായി കാട്ടിതന്നത്. എന്നെക്കുറിച്ചാണ് അതില്‍ എഴുതിയിട്ടുള്ളത്. ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ 1997വരെ അമ്മ എന്നെക്കുറിച്ച് എഴുതിയിരുന്ന ഡയറിയായിരുന്നു അത്.എനിക്ക് രണ്ട് വയസ് തികയുന്നതിന് അഞ്ച് ദിവസം മുന്‍പ് അമ്മ എഴുതിയ ഡയറിയിലെ പേജാണ് എനിക്ക് മുന്നില്‍ തുറന്നുകാണിച്ചത്”, 1997ഒക്ടോബര്‍ 8ന് എഴുതിയ കുറിപ്പിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അഹാന വിശദീകരിച്ചു. ഒരുപക്ഷേ എന്റെ വീടിന് തീ പിടിച്ചെന്ന് പറഞ്ഞാലും ഞാന്‍ രക്ഷപെടുമ്പോള്‍ കൂടെ എടുക്കുന്ന രണ്ടോ മൂന്നോ വസ്തുക്കളില്‍ ഒന്ന് ഇത് തന്നെയായിരിക്കും”ആഹാന സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ

Comments are closed.