മൂന്നാം വിവാഹവും തകർച്ചയിൽ, ഭർത്താവ് എവിടെയാണെന്ന് അറിയില്ലെന്ന് വനിത വിജയകുമാർ

0
7

ഒരുപാട് വിവാദങ്ങളിൽ ചെന്നുപെട്ട ഒരു നടിയാണ് വനിതാ വിജയകുമാർ. അടുത്തിടെ വനിതാ മൂന്നാമതും വിവാഹിതയായിരുന്നു. വിഷ്വൽ എഫക്ട്സ് ഡയറെക്ടർ ആയ പീറ്റർ പോൾ ആണ് വനിതയെ വിവാഹം ചെയ്തത്. ഈ വർഷം ജൂൺ 27 നു ആയിരുന്നു വിവാഹം. എന്നാൽ അധികം വൈകാതെ തന്നെ ഈ ബന്ധവും തകർച്ചയുടെ വക്കിലാണ് എന്ന് തുറന്നു പറഞ്ഞു വനിതാ എത്തിയിരിക്കുകയാണ്. പീറ്റർ എവിടെയാണ് എന്ന് തനിക്ക് അറിയില്ലെന്നും, തന്നെ വിളിക്കാറില്ലെന്നുമാണ് വനിതാ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത വിഡിയോയിൽ പറയുന്നത് . പീറ്റർ അമിത മദ്യപാനത്തിനും പുകവലിക്കും അടിമയാണ് എന്നും വനിതാ ആരോപിക്കുന്നു

പീറ്ററിനെ വനിതാ അടിച്ചു പുറത്താക്കി എന്നൊരു വാർത്ത വന്നിരുന്നു അതിന്റെ സത്യാവസ്ഥ വിവരിച്ചാണ് വനിത രംഗത്ത് വന്നിരിക്കുന്നത്. പീറ്റർ മദ്യത്തിനും മയക്കു മരുന്നിനും അടിമയാണ് എന്നുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നും. അമിത മദ്യപാനം മൂലം പീറ്ററിനി അടുത്തിടെ ഹൃദയാഘാതം സംഭവിച്ചു എന്നും ഹോസ്പിറ്റലിൽ പണം നൽകിയത് താനെന്നും വനിതാ പറയുന്നു. തിരിച്ചു വന്നിട്ടും പീറ്റർ നേരെയായില്ല. ഒരാഴ്ച മദ്യം മാത്രമാണ് കഴിച്ചുകൊണ്ടിരുന്നത്. ഭക്ഷണം പോലും കഴിക്കാതെ ഉള്ള മദ്യപാനം അദ്ദേഹത്തെ തളർത്തി. വീട്ടിൽ നിന്നും പറയാതെ ഇറങ്ങി പൊയ്ക്കൊണ്ടിരുന്നു “വനിതാ പറയുന്നതിങ്ങനെ.

അടുത്തിടെ ഗോവയിൽ വിനോദയാത്രക്ക് പോയെന്നും അവിടെ വച്ചാണ് പീറ്ററിന്റെ ചേട്ടൻ മരിച്ചെന്നുള്ള കാര്യം അറിഞ്ഞത്. വിഷമാവസ്ഥയിൽ ആയ പീറ്ററിനെ താൻ കാശ് നൽകി നാട്ടിലേക്ക് അയച്ചെന്നും, അതിനു ശേഷം പീറ്റർ വിളിച്ചാൽ എടുക്കില്ല എന്നും വീട്ടിലും എത്തിയില്ലെന്നും വനിത പറയുന്നു. ഇനിയിപ്പോൾ അയാൾ മുൻഭാര്യയോടൊപ്പം പോയാലും തനിക്ക് പ്രശ്നമില്ല എന്നും മക്കൾക്ക് വേണ്ടി ജീവിക്കുമെന്നും വനിത പറയുന്നു