മാമാങ്കം നായിക പ്രാചി തെഹ്‌ലാൻ വിവാഹിതയായി.. ഫോട്ടോസ്മാമാങ്കം നായിക പ്രാചി തെഹ്‌ലാൻ വിവാഹിതയായി. മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറിയ നായികയാണ് പ്രാചി ടെഹ്‌ലാൻ. ഹിന്ദി സീരിയലുകളുടെ ലോകത്തു നിന്നുമാണ് പ്രാചി ടെഹ്‌ലാൻ മലയാള സിനിമയുടെ ലോകത്തു എത്തിയത്. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ് പ്രാചിയുടെ വരന്‍. എട്ടു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. വിവാഹ ഫോട്ടോസ് കാണാം

അൻപതു പേരെ മാത്രമായിരുന്നു വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. അതിഥികൾ എല്ലാം മാസ്ക് ധരിച്ചു വിവാഹത്തിന് എത്തിയത്. സിനിമയിൽ എത്തും മുൻപ് ബാസ്കറ്റ്ബാൾ, നെറ്റ്ബോൾ കളിക്കാരിയായി പ്രാചി പേരെടുത്തിരുന്നു .2010ൽ കോമൺവെൽത് ഗെയിംസിൽ ഇന്ത്യൻ നെറ്റ്ബോൾ ടീമിനെ നയിച്ചത് പ്രാചിയാണ്. സ്‌റ്റാർ പ്ലസ് ചാനലിന്റെ ജനപ്രിയ പരമ്പര ദി ഓർ ഹം എന്ന പ്രോഗ്രാമിലൂടെ ആണ് അഭിനയ ലോകത്തു അരങ്ങേറുന്നത്. ഇന്ത്യയിലെ നെറ്റ്ബാൾ ഡവലൊപ്മെന്റ് അംബാസിഡർ കൂടെയായിരുന്നു പ്രാചി. 2017 ൽ ആയിരുന്നു പ്രാചിയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം, പഞ്ചാബി ചിത്രം അർജാനിലൂടെ ആയിരുന്നു അരങ്ങേറ്റം.

Comments are closed.