മിയ വിവാഹിതയാകുന്നു !!വിവാഹ നിശ്ചയം കഴിഞ്ഞു !! ഫോട്ടോസ്..

0
604

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടി മിയ വിവാഹിതയാകുന്നു. ബിസിനസ്സുകാരനായ അശ്വിൻ ഫിലിപ്പ് ആണ് വരൻ. വിവാഹ നിശ്ചയം അടുത്തിടെ നടന്നിരുന്നു. സെപ്റ്റംബറിൽ വിവാഹം നടക്കുമെന്ന് അറിയുന്നു. മലയാള സിനിമയിലെ തിരക്കേറിയ താരങ്ങളിൽ ഒരാളായ മിയ ജോർജിന്റെ അവസാന ചിത്രം ഡ്രൈവിങ് ലൈസൻസും മികച്ച വിജയം നേടിയ ഒരു സിനിമയാണ്.

ആദ്യം ടെലിവിഷൻ സീരിയലിലൂടെയാണ് മിയ പ്രേക്ഷകർക്ക് പരിചിതയാകുന്നത്. അൽഫോൻസാമ്മ എന്ന സീരിയലിലെ മാതാവിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു ചെറിയ വേഷങ്ങളിലൂടെ ആണ് സിനിമ ലോകത്തെത്തുന്നത്. ഒരു സ്മാൾ ഫാമിലിയാണ് ആദ്യ ചിത്രം, പിന്നിട് സച്ചി ചിത്രം ചേട്ടായീസിലൂടെ ആണ് നായികയായി മാറുന്നത്. തമിഴിലും തെലുങ്കിലും വേഷമിട്ടിട്ടുണ്ട്. മെമ്മറീസ്, വിശുദ്ധന്‍, കസിന്‍സ്, സലാം കാശ്മീര്‍, അനാര്‍ക്കലി തുടങ്ങിയവയാണ് മിയയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ.

മിയയുടെ വരന്‍ എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമയാണ്. കോട്ടയം പാലാ സ്വദേശികളായ ജോര്‍ജ്ജിന്റെയും മിനിയുടെയും മകളാണ് മിയ. പാല അല്‍ഫോന്‍സ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രിയും, സെന്റ് തോമസ് കോളേജില്‍ നിന്നും മാസ്റ്റര്‍ ഡിഗ്രിയുമെടുത്തിട്ടുണ്ട്.