ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് ശരീരം. കിടപ്പറിയിലേക്ക് ക്ഷണിക്കുന്ന സംവിധായകരെ കുറിച്ചു കസ്തൂരിനടി, സാമൂഹിക പ്രവർത്തക, നിരൂപക എന്നിങ്ങനെ പല രീതിയിലും പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് കസ്തൂരി. തമിഴ് ചിത്രങ്ങളിലെ നായികാ വേഷങ്ങളിൽ ഒരു കാലത്തു നിറഞ്ഞു നിന്ന കസ്തൂരി ഇന്ന് ബോൾഡ് റോളുകൾ ഏറ്റെടുത്തു ചെയുന്ന തമിഴിലെ അപൂർവം നടിമാരിൽ ഒരാളാണ്. അതുകൊണ്ട് തന്നെ നടി ചെന്ന് വീഴുന്ന വിവാദങ്ങളും ഏറെയാണ്. അടുത്തിടെ തനിക്ക്‌ സിനിമ ജീവിതത്തിലുണ്ടായ ചില ദുരനുഭവങ്ങളെ കുറിച്ചു കസ്തൂരി പറയുകയുണ്ടായി.

താൻ അഭിനയിച്ച ഒരു സിനിമയുടെ സംവിധായകനിൽ നിന്നുമാണ് മോശം സമീപനം ഉണ്ടായതെന്ന് കസ്തൂരി പറയുന്നു. ഗുരു ദക്ഷിണയായിയാണ് തന്റെ ശരീരം അയാൾ ആവശ്യപ്പെട്ടതെന്ന് കസ്തൂരി വെളിപ്പെടുത്തുന്നു. ഗുരുദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് തന്നോട് പറഞ്ഞിരുന്നു. ആദ്യമൊന്നും എനിക്കു അദ്ദേഹം ഉദ്ദേശിച്ച കാര്യം മനസ്സിലായിരുന്നില്ല പിന്നിട് മനസിലായപ്പോൾ അയാൾക്ക് ചുട്ട മറുപടി നൽകിയെന്നും കസ്തൂരി പറയുന്നു.

“അയാൾ പിന്നെ മോശമായി ഒന്നും സംസാരിച്ചിട്ടില്ല, പിന്നിട് എനിക്ക് ഒരു മോശം അനുഭവം ഉണ്ടായത് മുത്തച്ഛന്റെ പ്രായമുള്ള ഒരാളിൽ നിന്നുമാണ്. ഒരുപാട് മോഹനവാഗ്ദാനങ്ങള്‍ നല്‍കി തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ച അയാളുടെ പ്രായത്തെ കുറിച്ചോർത്ത് ഒന്നും പറയുന്നില്ല.സ്ത്രീകളുടെ അനുവാദം ഇല്ലാതെ കിടപ്പ് മുറികളിലേക്ക് ക്ഷണിക്കുന്ന സിനിമ പ്രവർത്തകർ ഇൻഡസ്ട്രിയുടെ ശാപമാണ് ” കസ്തൂരിയുടെ വാക്കുകൾ ഇങ്ങനെ.

Comments are closed.