മിനിസ്ക്രീൻ താരം അമൃത വർണ്ണൻ വിവാഹിതയായി

0
4

സീരിയലുകളിലൂടെ പ്രശസ്തയായ നടിയാണ് അമൃതവർണൻ. പട്ടുസാരി, പുനർജനി, ഓട്ടോഗ്രാഫ്, വധു, വേളാങ്കണ്ണി മാതാവ് തുടങ്ങിയ സീരിയലുകളുടെ ഭാഗമായി എത്തിയ താരം ഏറെയും വില്ലത്തി വേഷങ്ങളിലാണ് അഭിനയിച്ചത്. തിരുവനന്തപുരം സ്വദേശിനിയായ അമൃത ഒൻപതാം ക്ലാസ്സിൽ പഠിക്കവേ ആണ് അഭിനയ രംഗത്തേക്ക് എത്തിയത്. അമൃത ഇന്നലെ വിവാഹിതയായി.

പ്രശാന്ത് കുമാര്‍ ആണ് അമൃതയെ വിവാഹം കഴിച്ചിരിക്കുന്നത്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് പ്രശാന്ത്. ഇന്നലെ രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്തകാലതായി അഭിനയ രംഗത്ത് നിന്നും ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു അമൃത. കാർത്തിക ദീപം എന്ന സീരിയലിലൂടെ ആണ് കാർത്തിക അഭിനയ മേഖലയിലേക്ക് തിരികെ വന്നത്. പവിത്ര എന്ന കഥാപാത്രത്തെ ആണ് താരം ആ സീരിയലിൽ അവതരിപ്പിക്കുന്നത്.

പ്രശാന്തിന്റേയും അമൃതയുടെയും സേവ് ദി ഡേറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരത്തിന്റെ വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പുറത്തെത്തിയിട്ടുണ്ട്.വിവാഹ ശേഷം അഭിനയ രംഗത്ത് തുടരുമോ എന്ന കാര്യം അമൃത വ്യക്തമാക്കിയിട്ടില്ല