വിജയ്‌യുടെ വീട്ടിൽ നിന്നു അനധികൃത പണം കണ്ടെത്താൻ കഴിഞ്ഞില്ല !! ആദായ നികുതി വകുപ്പിന്റെ വാർത്താക്കുറിപ്പ്ഇളയദളപതി വിജയ്‌യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടുപിടിക്കാനായില്ലെന്നു ആദായനികുതി വകുപ്പിന്റെ കുറിപ്പ്. സിനിമ രംഗത്തെ നാല് പ്രമുഖരുടെ വീട്ടിലാണ് റൈഡ് നടന്നതെന്നും ആ നാല് പേർ സിനിമ നടനും നിർമ്മാതാവും ഡിസ്ട്രിബ്യുട്ടറും ഫൈനാൻസിയറും ആണെന്നും പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ റൈഡ് നടപടികളെ കുറിച്ചും കണ്ടെത്തിയ കാര്യങ്ങളെ കുറിച്ചുമെല്ലാം പറഞ്ഞിട്ടുണ്ട്. 38 ഇടങ്ങളിലാണ് റെയ്ഡ് നടന്നതെന്നും ‘പ്രമുഖ ഫൈനാൻസിയർ അന്‍പുച്ചെഴിയന്റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടില്‍ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്താനായെന്നും കുറിപ്പിൽ പറയുന്നുണ്ട്..ഭൂമിഇടപാട് രേഖകള്‍, ചെക്കുകള്‍ തുടങ്ങിയ രേഖകളും കണ്ടെത്തിയിട്ടുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് 300 കോടിക്കു മുകളില്‍ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് കുറിപ്പിൽ പറയുന്നത്.

വിജയ്‌യെ നെയ്‌വേലിയിലെ ഷൂട്ടിങ് സ്ഥലത്ത് നിന്ന് രാത്രി ഒൻപതിനാണ് ഇസിആർ റോഡിലെ വീട്ടിലെത്തിചു ആണ് പരിശോധനകൾ നടത്തിയത്. വിജയുമായി ബന്ധപ്പെട്ട മറ്റു വസ്തു വകകളിലും മറ്റും ഇനിയും പരിശോധന തുടരുമെന്നാണ് കുറിപ്പിൽ പറയുന്നത്. താരം ചിത്രത്തിന് വേണ്ടി വാങ്ങിയ പ്രതിഫലത്തിന്റെ കാര്യത്തിലും ചിലയിടങ്ങളിൽ വിജയ് സ്വത്ത് വാങ്ങിയ കാര്യത്തിലുമെല്ലാം തുടർ അന്വേഷണം ഉണ്ടാകുകമെന്നാണ് കുറിപ്പിൽ വിശദമാക്കുന്നത്. ബിഗിലിന്റെ നിർമ്മാതാവ് താരങ്ങൾക്ക് നൽകിയ പ്രതിഫലത്തിന്റെ റെസീപ്റ്റുകളുടെ കാര്യത്തിലും അതിന്റെ യാഥാർഥ്യത്തിലും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നു.

വിജയ് നായകനായ ബിഗില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് ബുധനാഴ്ച ഉച്ചയോടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. 24 മണിക്കൂറിനു മുകളിൽ വിജയെ ചോദ്യം ചെയ്തിരുന്നു. ബിഗിലിന്റെ നിര്‍മാതാക്കളായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ഓഫീസുകളില്‍ നടന്ന പരിശോധനകളുടെ തുടര്‍ച്ചയായാണ് വിജയിയെ ഷൂട്ടിങ് നടക്കുന്ന സിനിമയുടെ സെറ്റിലെത്തി കസ്റ്റഡിയിലെടുത്തത്.വിജയ്യുടെ ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.ചെന്നൈ നീലാങ്കരൈയിൽ ഭൂമി വാങ്ങിയതും പൂനമല്ലിയിൽ കല്യാണമണ്ഡപം പണിഞ്ഞതും സംബന്ധിച്ചുള്ള കണക്കുകളുടെയും രേഖകളുടെയും മേലെ ഉള്ള അന്വേഷണം തുടർന്നുകൊണ്ടിരിക്കുയാണ്

Comments are closed.